You are currently viewing മൂന്ന് തവണയും അബദ്ധത്തില്‍ ഗര്‍ഭിണിയായതാണ്; ഒരാള്‍ മാത്രമാണ് പ്ലാന്‍ ചെയ്തുണ്ടായ കുഞ്ഞെന്ന് സിന്ധു കൃഷ്ണ

മൂന്ന് തവണയും അബദ്ധത്തില്‍ ഗര്‍ഭിണിയായതാണ്; ഒരാള്‍ മാത്രമാണ് പ്ലാന്‍ ചെയ്തുണ്ടായ കുഞ്ഞെന്ന് സിന്ധു കൃഷ്ണ

മൂന്ന് തവണയും അബദ്ധത്തില്‍ ഗര്‍ഭിണിയായതാണ്; ഒരാള്‍ മാത്രമാണ് പ്ലാന്‍ ചെയ്തുണ്ടായ കുഞ്ഞെന്ന് സിന്ധു കൃഷ്ണ

അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബം മുഴുവനും മലയാളി പ്രേക്ഷകർക്കിടയിൽ സാന്നിധ്യമായി നിൽക്കുന്ന കുടുംബം ആണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. താരത്തെ പോലെ തന്നെ താര കുടുംബാംഗങ്ങളെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ.

മലയാളം നടി അഹാന കൃഷ്ണയും നടി ഇഷാനി കൃഷ്ണയും കൃഷ്ണകുമാറിന്റെ മക്കളാണ്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ അഹാന കൃഷ്ണ തന്റെ സിനിമ അഭിനയ ജീവിതം തുടരുമ്പോൾ ഇഷാനി കൃഷ്ണ തുടക്കത്തിൽ തന്നെ കയ്യടി നേടാൻ മാത്രം മികച്ച അഭിനയം പ്രകടിപ്പിച്ചിരിക്കുകയാണ്. സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മകളാണ് ദിയ കൃഷ്ണ.

ഹൻസിക ഏത് കരിയർ തിരഞ്ഞെടുക്കും എന്ന് ആരാധകർ കാത്തിരിക്കുകയാണ്. ഭാര്യ സിന്ധു കൃഷ്ണ കുമാറിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്. ഇപ്പോൾ യൂട്യൂബ് ചാനലിന്റെ ഒരു എപ്പിസോഡ് ആണ് വൈറൽ ആകുന്നത്. നാലു മക്കളെ ഗർഭിണി ആയിരിക്കുന്ന സമയങ്ങൾ ആണ് കൃഷ്ണ കുമാറും സിന്ധുവും പറയുന്നത്. മൂന്ന് തവണയും അബദ്ധത്തില്‍ ഗര്‍ഭിണിയായതാണ് എന്നും ഒരാള്‍ മാത്രമാണ് പ്ലാന്‍ ചെയ്തുണ്ടായ കുഞ്ഞെന്നും ഇരുവരും പറഞ്ഞു.

ദിയ ആണ് പ്ലാൻ ചെയ്ത് ഉണ്ടായ മകൾ എന്നാണ് താരങ്ങൾ പറഞ്ഞത്. ആ സമയത്ത് താഴംബൂ പൂ മണക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നും അത് കിച്ചു സാധിച്ചു തന്നിട്ടുണ്ട് എന്നും സിന്ധു കൃഷ്ണ കുമാർ പറയുന്നുണ്ട്. ഹൻസുവിനെ ഗർഭിണി ആയിരിക്കുമ്പോൾ വല്ലാത്ത ഛർദി ആയിരുന്നു എന്നും അന്നും ഈ പൂവ് തമിഴ്നാട്ടിൽ നിന്നും കൊണ്ടു വന്നു തന്നിട്ടുണ്ട് എന്നും താരം പറഞ്ഞു.

പ്രെഗ്നന്റ് ആയാൽ നോൻ വെജ് കഴിക്കാറില്ല എന്നും എന്നാൽ പ്രസവം കഴിഞ്ഞാൽ പിന്നെ ചോറും മീൻ കറിയും വേണം എന്നാണ് പറയാറുള്ളത് എന്നും കൃഷ്ണകുമാർ മക്കളോട് പറയുന്നുണ്ട്. ഇഷാനിയെ ഗർഭിണി ആയിരിക്കുമ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവവും താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രസവത്തിന്റെ അന്ന് ഹോസ്പിറ്റലിൽ കിണ്ടുപോയപ്പോൾ മെഡിക്കൽ കാർഡ് എടുക്കാൻ മറന്നതും വീണ്ടും മടങ്ങി വന്നു കൊണ്ടുപോയപ്പോൾ കാർഡ് ആഹാനയുടെ പ്രോഗ്രസ്സ് കാർഡ് ആയതും പിന്നീട് മെഡിക്കൽ കാർഡ് ഡ്രൈവറെ വിട്ട് എടുപ്പിച്ചതുമായ കാര്യങ്ങളാണ് നിറഞ്ഞ ചിരിയോടെ താരങ്ങൾ പറഞ്ഞത്. വളരെ പെട്ടന്ന് വാക്കുകൾ ആരാധകർ സ്വീകരിക്കുകയായിരുന്നു.

Leave a Reply