You are currently viewing ഞാൻ നാലു സ്ത്രീകളുടെ കൂടെ പിടിക്കപ്പെട്ടപ്പോൾ അതെങ്ങനെ മോശമായി… ഷൈൻ ടോം ചാക്കോയുടെ അഭിമുഖം വൈറലാകുന്നു

ഞാൻ നാലു സ്ത്രീകളുടെ കൂടെ പിടിക്കപ്പെട്ടപ്പോൾ അതെങ്ങനെ മോശമായി… ഷൈൻ ടോം ചാക്കോയുടെ അഭിമുഖം വൈറലാകുന്നു

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന മുൻ സഹസംവിധായകനുമാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ താരം അഭിനയ രംഗത്തേക്ക് കടന്നു. മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചു കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുകയും അംഗീകരിക്കപ്പെടുന്ന നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തത്.

ഈ അടുത്ത സമയത്ത് ചാപ്റ്റേഴ്‌സ് , അന്നയും റസൂലും , മസാല റിപ്പബ്ലിക് , ജിഗിർത്താദ ഡബിൾ എക്‌സ് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ബിനു എസ് കാലടിയുടെ ഫാന്റസി-കോമഡി ചിത്രമായ ഇതിഹാസയിൽ തന്റെ ആദ്യ പ്രധാന വേഷം ചെയ്തു. തന്റെ ബോഡി-സ്വാപ്പിംഗ് ഉപയോഗിച്ച് നിറഞ്ഞ കയ്യടിയാണ് താരം ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്.

2015 ജനുവരി 31 ന് ഷൈൻ ടോം ചാക്കോയെയും നാല് സ്ത്രീകളെയും മയക്കുമരുന്ന് കൈവശം വെച്ചതിന് കൊച്ചിയിൽ അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പിന്നീട് കേരള ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഇപ്പോൾ ഈ വിഷയത്തിൽ താരം നൽകിയ ഒരു അഭിമുഖം ആണ് വൈറലാകുന്നത്.

സ്ത്രീകൾ ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട വസ്തു ആണോ എന്നും അല്ല എന്ന് അവതരിക മറുപടി പറഞ്ഞപ്പോൾ പിന്നെ എന്തുകൊണ്ടാണ് ഞാനും നാലു സ്ത്രീകളും പിടിക്കപ്പെട്ടപ്പോൾ അത് ഒരു മോശം കാര്യം ആയതു എന്നാണ് താരം തിരിച്ചു ചോദിച്ചത്. ആ സമയത്ത് വലിയ വലിയ വിദ്യാഭ്യാസമുള്ളവർ ഒക്കെ പറഞ്ഞത് വേറെ ഏത് കേസ് ആണെങ്കിലും കൊഴപ്പമുണ്ടായിരുന്നില്ല എന്നാണ് എന്നും താരം പറഞ്ഞു.

പെണ്ണ് കേസ് ആയതു കൊണ്ടാണ് എന്നും കൊല കേസ് ആണെങ്കിലും കൊഴപ്പമുണ്ടായിരുന്നില്ല എന്നും അപ്പോൾ വിദ്യാഭ്യാസമുള്ളവർ പറഞ്ഞിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അവർ പകൽ സ്ത്രീ സമത്വത്തിന് വേണ്ടി സംസാരിക്കുന്നവർ ആണെന്നും രാതി ആയാൽ സ്ത്രീ അപമാനിതയാണെന്ന് വിശ്വസിക്കുന്നവരും ആണെന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ വൈറലായിരിക്കുകയാണ്.

Leave a Reply