You are currently viewing ഇത്തരം നഴ്സറി പിള്ളേരുടെ നിലവാരം പോലുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്കും അത് എഴുതി കൊടുത്തു പറയിപ്പിക്കുന്നവർക്കും തെറി വിളി കേട്ടാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, ഷൈൻ ടോം ചാക്കോയുടെ പുതിയ ഇന്റർവ്യൂ കണ്ട സോഷ്യൽ മീഡിയ പറഞ്ഞത് കേട്ടോ.

ഇത്തരം നഴ്സറി പിള്ളേരുടെ നിലവാരം പോലുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്കും അത് എഴുതി കൊടുത്തു പറയിപ്പിക്കുന്നവർക്കും തെറി വിളി കേട്ടാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, ഷൈൻ ടോം ചാക്കോയുടെ പുതിയ ഇന്റർവ്യൂ കണ്ട സോഷ്യൽ മീഡിയ പറഞ്ഞത് കേട്ടോ.

ഇത്തരം നഴ്സറി പിള്ളേരുടെ നിലവാരം പോലുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്കും അത് എഴുതി കൊടുത്തു പറയിപ്പിക്കുന്നവർക്കും തെറി വിളി കേട്ടാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, ഷൈൻ ടോം ചാക്കോയുടെ പുതിയ ഇന്റർവ്യൂ കണ്ട സോഷ്യൽ മീഡിയ പറഞ്ഞത് കേട്ടോ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നടക്കുന്ന ചർച്ച വിഷയമാണ് സിനിമ മേഖലയിൽ തിളങ്ങിനിൽക്കുന്നവരുടെ അഭിമുഖങ്ങൾ. സിനിമാ വിശേഷവുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിമുഖങ്ങളിൽ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചുകൊണ്ട് പലരും മുന്നിലിരിക്കുന്ന താരങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന രൂപത്തിൽ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പുകിലുകൾ സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തിട്ടുണ്ട്.

ചട്ടമ്പി എന്ന സിനിമയുടെ ഭാഗമായി പ്രമുഖ മലയാള സിനിമ താരം ശ്രീനാഥ് ഭാസിയോട് അവതാരക തികച്ചും നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നതിന്റെ പേരിൽ കയർത്തു സംസാരിക്കുകയും പിന്നീട് ഇത് സോഷ്യൽ മീഡിയയിലെ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. നടൻ ശ്രീനാത് ഭാസി ക്കെതിരെ പോലീസ് കേസ് വരെ അവസാനം ഉണ്ടായി എന്നതാണ് യാഥാർത്ഥ്യം.

ഇപ്പോൾ മലയാളത്തിലെ മറ്റൊരു നടൻ ഷൈൻ ടോം ചാക്കോ യോട് ഒരു അവതാരക പലതരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുകയും അതിന് ഷൈൻ ടോം ചാക്കോ തന്റേതായ നിലവാരത്തിൽ മറുപടി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഷൈൻ ടോം ചാക്കോ അവതാരകയോട് വളരെ മോശമായി പെരുമാറി എന്ന തരത്തിൽ പലരും അദ്ദേഹത്തിനെതിരെ തിരിയുകയും ചെയ്തു. ഈ ഒരു അവസരത്തിൽ ഷൈൻ ടോം ചാക്കോ യെ അനുകൂലിച്ചുകൊണ്ട് സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ജയൻ എന്ന ഒരാൾ പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആയിരിക്കുന്നത്.

അദ്ദേഹം പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്… “ഒരു നടനെ മുന്നിൽ ഇരുത്തിയിട്ട് ചോദിക്കുന്ന ചോദ്യമാണ്… “ചേട്ടന് ഇഷ്ടപ്പെട്ട 4 ഇമോജി ഏതാണെന്ന് പറയാമോ…?” ഇത്തരം നഴ്സറി പിള്ളേരുടെ നിലവാരം പോലുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്കും അത് എഴുതി കൊടുത്തു പറയിപ്പിക്കുന്നവർക്കും തെറി വിളി കേട്ടാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല..”

“മിനിമം നമ്മുടെ മുന്നിൽ ഇരിക്കുന്ന വ്യക്തി ആരാണെന്നും അയാളുടെ work history എന്താണെന്നും ഒന്നും അന്വേഷിച്ചു മനസ്സിലാക്കാനുള്ള ക്ഷമയെങ്കിലും കാണിച്ചാൽ ഇത്തരം കോമാളിത്തരങ്ങൾ ഒഴിവാക്കാൻ പറ്റാവുന്നതെ ഒള്ളു.. ഇനി ഒരു fun ആണ് ഉദ്ദേശിച്ചതെങ്കിൽ, കാണുന്നവർ പോട്ടെ.. മിനിമം മുന്നിലിരിക്കുന്ന വ്യക്തിയെ എങ്കിലും അത് തുടക്കത്തിൽ ഒന്നു ബോധ്യപ്പെടുത്തണം.. ഈ ഒരു anchor മാത്രമല്ല, സമീപ കാലത്ത് മുളച്ചു പൊന്തിയ പല youtube ചാനൽ അവതാരകരുടെയും നിലവാരം ഇതു തന്നെ..”

ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ എതിർത്തുകൊണ്ടും ഒരുപാട് പേർ രംഗത്ത് വന്നു. എന്നാൽ പിന്നെ ആണവ കരാരും, ആഗോള താപനവും നമുക്ക് ചർച്ച ചെയ്യാം.. ഇതൊക്കെ ഒരു ഫൻ ആയി എടുത്താൽ പോരെ.. എന്റർടൈൻമെന്റ് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. അവിടെ മാന്യമായ രീതിയിൽ മറുപടി നൽകാം അല്ലെങ്കിൽ ചോദ്യം സ്കിപ്പ് ചെയ്യാം.. ഇതൊരുമാതിരി ഷോ മാത്രമാണ് എന്ന്, പലരും താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply