You are currently viewing വീട്ടിൽ പണിക്കാർക്ക് മണ്ണിൽ കുഴി കുത്തി പഴങ്കഞ്ഞി വിളമ്പിയിട്ടുണ്ട്… തൊട്ടു കൂടായ്മ സമ്പ്രദായത്തിൽ അഭിമാനം കൊണ്ട് ബിജെപി നേതാവ് കൃഷ്ണകുമാർ…

വീട്ടിൽ പണിക്കാർക്ക് മണ്ണിൽ കുഴി കുത്തി പഴങ്കഞ്ഞി വിളമ്പിയിട്ടുണ്ട്… തൊട്ടു കൂടായ്മ സമ്പ്രദായത്തിൽ അഭിമാനം കൊണ്ട് ബിജെപി നേതാവ് കൃഷ്ണകുമാർ…

വീട്ടില്‍ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഇലവച്ച്‌ പഴങ്കഞ്ഞി വിളമ്പിയിട്ടുണ്ട് എന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാർ. ഒരുപാട് വിമർശനങ്ങളിലും വിവാദ പ്രസ്താവനയും താരകുടുംബം ഇതിനുമുമ്പും ഉൾപെട്ടിട്ടുണ്ട്. ജോലിക്കാര്‍ക്ക് പണ്ട് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്ന രീതി വളരെ സാധാരണമെന്ന നിലയിലാണ് കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ അപ‌്ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരമാര്‍ശം നടത്തിയത്. സാധാരണ വീട്ടുപേയും കുടുംബത്തിലെയും എല്ലാം വിശേഷങ്ങൾ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് അപ്‌ലോഡ് ചെയ്യാറുള്ളത്. പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച്‌ പറയുന്നതിനിടെയാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറഞ്ഞത്. അഞ്ച് മാസം മുൻപ് പങ്കുവച്ച്‌ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഞാൻ എറണാകുളത്ത് താമസിച്ചിരുന്ന സമയത്ത് അവിടെ പറമ്പ് വൃത്തിയാക്കാൻ പണിക്കാര്‍ വരുമായിരുന്നു. അവര്‍ക്ക് 11മണിയാകുമ്പോള്‍ പണി ചെയ്ത പറമ്പിൽ തന്നെ കുഴിയെടുത്ത് അതില്‍ ഇലയിട്ട് പഴങ്കഞ്ഞി ഒഴിച്ച്‌ കൊടുത്തിരുന്നു. അവര്‍ പ്ലാവില ഉപയോഗിച്ച്‌ അത് കുടിച്ചിരുന്നത് ഞാൻ കൊതിയോടെ നോക്കിനില്‍ക്കുമായിരുന്നു’ എന്നാണ് കൃഷ്ണകുമാര്‍ വിഡിയോയിൽ പറഞ്ഞത്.

പക്ഷെ പണ്ട് നിലനിന്നിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളെ ഈ വീഡിയോയില്‍ സാധാരണമെന്ന നിലയില്‍ ആണ് താര കുടുംബം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ വലിയ തോതിൽ ഇപ്പോൾ വീഡിയോ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. തന്റെ വീട്ടിൽ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളിൽ അഭിമാനം കണ്ടെതുകയാണ് താരം ചെയ്തത്.

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ തൊട്ടുകൂടായ്മയെയും തീണ്ടികൂടായ്മയെയും സാധാരണമാക്കി രംഗത്ത് എന്ന രൂപത്തിലാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിലും ഓൺലൈൻ വാർത്ത ചാനലുകളും വീഡിയോയെ വാർത്തയാക്കിയിരിക്കുന്നത്. വർണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെയാണ് വളരെ സ്വാഭാവിക സംഭവമെന്ന മട്ടിൽ കൃഷ്ണ കുമാർ പറഞ്ഞത്. കൂടാതെ വീഡിയോയിൽ തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമർശം ആണ് നടത്തിയത് എന്നാ വിമർശനവും ഉയരുന്നുണ്ട്.

Leave a Reply