You are currently viewing ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനം’; മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ

ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനം’; മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ

മക്കയിലേക്ക് കാൽനടയായി ഹജ്ജിനു യാത്ര തിരിച്ച വിശ്വാസിയാണ് ശിഹാബ്. അതിലൂടെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ശിഹാബ് ചോറ്റൂർ അറിയപ്പെട്ടത്. കഴിഞ്ഞ ജൂൺ രണ്ടിനാണ് കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്റെ വളരെ നാളത്തെ ആഗ്രഹം സഫലീകരിക്കാൻ ശിഹാബ് എല്ലാ വാഹന സൗകര്യങ്ങളും ഉള്ള ഈ കാലത്തും കാൽ നടയായി തന്നെ ഹജ്ജിന് പുറപ്പെടുകയായിരുന്നു. ഒരുപാട് വിശ്വാസി ജനങ്ങളാണ് അദ്ദേഹത്തിന്റെ യാത്രയിൽ ഒരു ബുദ്ധിമുട്ടുകളും കൂടാതെ ലക്ഷ്യം സഫലീകരിക്കാൻ പ്രാർത്ഥനയിൽ കഴിഞ്ഞിരുന്നത്.

എന്നാൽ ഇപ്പോൾ അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുകളും അതിനോടനുബന്ധിച്ച വാർത്തകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്ന സമയത്ത് ശിഹാബ് ചോറ്റൂർ പങ്കുവെച്ച ഒരു ഫോട്ടോയും അതിന് അദ്ദേഹം നൽകിയ ക്യാപ്ഷനും എല്ലാം വൈറലാവുകയും ഒരുപാട് വിമർശനങ്ങൾ ശിഹാബിന് കേൾക്കേണ്ടി വരികയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. പങ്ക് വെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോ വൈറൽ ആയിരിക്കുകയാണ്.

വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള കുട്ടികളോടൊപ്പം ശിഹാബ് ചോദിച്ചവർ നൽകുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഹാന്റിലുകളിൽ അദ്ദേഹം പങ്കു വെച്ചിട്ടുള്ളത്. നരേന്ദ്രമോഡിക്ക് നന്ദി പറഞ്ഞതിനു ശേഷം ഒരു ഇന്ത്യൻ മുസൽമാൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നതാണ് അദ്ദേഹം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഫോട്ടോയും ക്യാപ്ഷനും കാട്ടുതീ പടരുന്നതിനേക്കാൾ വേഗത്തിലാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെട്ടിട്ടുള്ളത്.

ഇതോടൊപ്പം വിവിധ മതവിഭാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഭാരതം ഒന്നാകെ ഒറ്റ ചിത്രത്തിൽ എന്ന അടിക്കുറിപ്പോടെയുള്ള ഒരു എക്‌സ് പോസ്റ്റും കൂട്ടത്തിലുണ്ട്. ദേശീയപതാക പിടിച്ചു നിൽക്കുന്ന സ്വന്തം ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനു ശേഷമാണ് ഇത് അപ്‌ലോഡ് ചെയ്തത് എന്നത് തന്നെയാണ് വൈറൽ ആവാനുള്ള പ്രധാന കാരണം.

പോസ്റ്റ് വലിയ വിവാദത്തിനുള്ള തുറന്നു കൊടുത്തിരിക്കുന്നത്. ശബരി മസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമ ക്ഷേത്രം നിർമ്മിക്കുന്ന നിർമ്മാണ പുരോഗതി നടന്നുകൊണ്ടിരിക്കുന്നത് എന്നത് എല്ലാ മുസ്ലിങ്ങൾക്കും വലിയ വേദന നൽകുന്ന സമയത്താണ് ശിഹാബ് ചോറ്റൂറിന്റെ പോസ്റ്റ്‌ പ്രസക്തമാകുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ വിമർശനവുമയി രംഗത്തെത്തിയത്. ഇതിനു വേണ്ടിയാണോ നടന്ന് ഹജ്ജ് ചെയ്യാൻ പോയത്, ഇനി ഹജ്ജിനു വേണ്ടി സൗദി വരെ നടക്കേണ്ടതില്ലെന്നും അയോധ്യ വരെ മതി, എന്ന് തുടങ്ങി വിമർശന കമെന്റുകൾ ഉയരുന്നുണ്ട്.

Leave a Reply