You are currently viewing ഇതുവരെ ഞാന്‍ കണ്ടുമുട്ടിയ പുരുഷന്മാരെല്ലാം ഒരു സ്ത്രീയുടെ വിജയത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണ്. ; എന്നാൽ വിഘ്നേഷ് അങ്ങനെയല്ല ; നയൻ‌താര !

ഇതുവരെ ഞാന്‍ കണ്ടുമുട്ടിയ പുരുഷന്മാരെല്ലാം ഒരു സ്ത്രീയുടെ വിജയത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണ്. ; എന്നാൽ വിഘ്നേഷ് അങ്ങനെയല്ല ; നയൻ‌താര !

ഇതുവരെ ഞാന്‍ കണ്ടുമുട്ടിയ പുരുഷന്മാരെല്ലാം ഒരു സ്ത്രീയുടെ വിജയത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണ്. ; എന്നാൽ വിഘ്നേഷ് അങ്ങനെയല്ല ; നയൻ‌താര !

സിനിമാ സീരിയൽ രംഗങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചവരുടെ ഓരോ വിശേഷങ്ങളും ഒരുപാട് ആരാധകർ ആരവത്തോടെ പങ്കു ചേരാറുണ്ട്. അതുപോലെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരവമായി കൊണ്ടാടിയ ഒരു താരവിവാഹം ആണ് നയൻ‌താര വിഘനേഷ് ശിവൻ താരദമ്പതികളുടെത്. ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായിരിക്കുന്നത്. വിവാഹ വിശേഷങ്ങളും വിവാഹ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി അപ്‌ലോഡ് ചെയ്യപ്പെടുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് താരം മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം സെലക്ട്‌ ചെയ്യുന്നത്. നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് താരം. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആണ് താരം ആദ്യമായി അഭിനയിച്ചത്. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം ഒരുപാട് സിനിമകൾ ചെയ്തു.

അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. നിറഞ്ഞ കയ്യടിയാണ് താരത്തിന് എപ്പോഴും ലഭിക്കുന്നത്. ഒരുപാട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ അവരുടെ വിവാഹ ആഘോഷത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർ പങ്കുകൂടിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താര ദമ്പതികൾ മക്കളെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.

വാടക ഗർഭ ധാരണത്തിലൂടെ രണ്ട് കുട്ടികളാണ് ഇരുവർക്കും ഉണ്ടായിരിക്കുന്നത്. വലിയ വിവാദങ്ങളും പ്രശ്നങ്ങളും ഈ വിഷയത്തിൽ ഉണ്ടാവുകയും സോഷ്യൽ മീഡിയയിൽ വലിയ വാർത്താ പ്രാധാന്യത്തോടെ ഇക്കാര്യം എഴുതപ്പെടുകയും ചെയ്തു എങ്കിലും അങ്ങിനെയൊന്നും കാര്യമാക്കാതെ കടന്നു പോയ താരങ്ങളെയാണ് കാണാൻ കഴിഞ്ഞത്. വിഘനേഷ് ശിവനു മുൻപ് ഒന്നിലധികം പേരുമായി താരത്തിന്റെ പേര് ഗോസിപ്പ് കൊളങ്ങളിൽ ഉണ്ടായിരുന്നു.

എന്നിട്ട് എന്തുകൊണ്ട് വിഘനേഷ് എന്നാ ചോദ്യത്തിന് ഇപ്പോൾ താരം മറുപടി പറഞ്ഞിരിക്കുകയാണ്. വിഘ്‌നേശ് ശിവനില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗുണങ്ങളെ കുറിച്ചാണ് താരം സംസാരിച്ചത്. ‘തന്റെ ജോലിയായ അഭിനയം ചെയ്യാന്‍ വിഘ്‌നേശ് ഏറെ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്റെ വിജയങ്ങള്‍ തടയാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കാറില്ല എന്നും മറ്റുള്ളവരിൽ നിന്നും അദ്ദേഹം വ്യത്യസ്തനാണ് എന്നും താരം പറഞ്ഞു.

ഇതുവരെ ഞാന്‍ കണ്ടുമുട്ടിയ പുരുഷന്മാരെല്ലാം ഒരു സ്ത്രീയുടെ വിജയത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നവരായിരുന്നു എന്നും വിഘ്‌നേശ് ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ഞാന്‍ കൂടുതലായും വര്‍ക്ക് ചെയ്ത് തുടങ്ങിയത്. ഞാന്‍ ചെയ്യുന്നതിലെല്ലാം മിടുക്കിയാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി കൊണ്ടേയിരിക്കുന്നു എന്നും വലിയ സന്തോഷത്തോടെയാണ് താരം പറയുന്നത്. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply