You are currently viewing കാലിന് തടിയുളളതു കൊണ്ട് ഷോർട്ട്സിട്ടാൽ ഭംഗിയുണ്ടാവില്ല ശരിക്കും ഓവർ വെയിറ്റായിരുന്നു. ഒരു ബോൾ പോലെ തോന്നും

കാലിന് തടിയുളളതു കൊണ്ട് ഷോർട്ട്സിട്ടാൽ ഭംഗിയുണ്ടാവില്ല ശരിക്കും ഓവർ വെയിറ്റായിരുന്നു. ഒരു ബോൾ പോലെ തോന്നും

മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന യുവ അഭിനേത്രിയാണ് ഫറ ഷിബില. 2019 ൽ പുറത്തു വന്ന ആസിഫലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പ്ലസ് സൈസ് നായികയെ ആണ് താരം സിനിമയിൽ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യത്തേതും വൺ ഓഫ് ദി ബെസ്റ്റ് സിനിമയും ആയിരുന്നു കക്ഷി അമ്മിണി പിള്ള.

വളരെ മികച്ച രൂപത്തിലാണ് താരം സിനിമയിൽ കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരത്തിന് പ്രകടിപ്പിക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും സാധിച്ചത് കൊണ്ട് തന്നെ മികച്ച അവസരങ്ങൾ ഇപ്പോഴും താരത്തെ തേടി വരുന്നുണ്ട്. സെയ്ഫ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ആ സിനിമയിൽ താരം ചെയ്തത്.

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ കഥ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തു വന്ന തല്ലുമാല എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമാണ്. മിനി ഐ ജി സംവിധാനം ചെയ്യുന്ന ഡിവോസ് എന്ന സിനിമയാണ് ഇനി പുറത്തു വരാനിരിക്കുന്നതിൽ പ്രധാനപ്പെട്ടത്. മികച്ച പ്രേക്ഷക പ്രീതി താരം ആദ്യ സിനിമയിലൂടെ തന്നെ താരം നേടിയെടുത്തത് കൊണ്ട് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ താരത്തിന്റെ പുതിയ സിനിമകളെ കാത്തിരിക്കുന്നത്.

കുറച്ചു മുൻപ് ബോഡി പോസിറ്റിവിറ്റി എന്ന സന്ദേശം മുന്നോട്ട് വച്ച് താരം പങ്കുവച്ച ഫോട്ടോകൾ വൈറലായിരുന്നു. ശരിക്കും ഓവർ വെയിറ്റായിരുന്നു എന്നും ഒരു ബോൾ പോലെ തോന്നുമായിരുന്നു എന്നും പ്രായവും കൂടുതൽ തോന്നിക്കും. തടി കൂടിയതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അന്ന് അനുഭവിച്ചിട്ടുണ്ട് എന്നുമാണ് അന്ന് താരം പറഞ്ഞത്.

ശാരീരികമായ പ്രശ്‌നങ്ങള്‍ക്കു പുറമെ, മറ്റുള്ളവരുടെ കളിയാക്കലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നും അന്നൊക്കെ എതിരേ നടന്നു വരുന്ന ഓരോരുത്തരും എന്റെ ശരീരത്തെക്കുറിച്ച് കമന്റടിക്കും എന്നും കളിയാക്കലിന്റെ അപമാനവും മാനസിക പ്രശ്നങ്ങളും കാരണം ഒരു രാത്രി പോലും ഞാൻ കരയാതെ ഉറങ്ങിയിട്ടില്ല എന്നും താരം അന്ന് പറഞ്ഞിട്ടുണ്ട്. ‘ആളുകളെല്ലാം വളരെ നിസ്സാരമായിട്ടാണ് കമന്റടിക്കുന്നത്. അതെന്റെ ശരീരമാണെന്ന് അവർ ഓർക്കാറേയില്ല എന്നും താരം കൂട്ടിച്ചേർത്തു.

എനിക്കെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ, അതോ നന്നായി ഭക്ഷണം കഴിച്ചിട്ടാണോ ഇങ്ങനെ തടിക്കുന്നത് എന്നൊന്നും ആരും ചിന്തിക്കില്ല എന്നും ചിലപ്പോൾ കൂടുതല്‍ ഭക്ഷണം കഴിച്ചിട്ടൊന്നുമായിരിക്കില്ല തടിക്കുന്നത്. അതൊന്നും കുറ്റം പറയുന്നവർക്ക് പ്രശ്നമല്ല എന്നും അവരൊരിക്കലും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടല്ല സംസാരിക്കുന്നത് എന്നും താരം പറയുകയുണ്ടായി.

Leave a Reply