You are currently viewing വിനയ് ഫോർട്ടിന്റെ “ആട്ടം” കണ്ട് മടങ്ങുന്ന ആർഷ ബൈജു… വീഡിയോ വൈറൽ

വിനയ് ഫോർട്ടിന്റെ “ആട്ടം” കണ്ട് മടങ്ങുന്ന ആർഷ ബൈജു… വീഡിയോ വൈറൽ

അഭിനയിച്ച സിനിമകളിൽ നാടൻ കഥാപാത്രങ്ങളായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ആർഷ ബൈജു.
2019-ൽ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തുന്നത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ആദ്യം മുതൽക്ക് തന്നെ മികച്ച ജനപ്രീതിയും പിന്തുണയും സപ്പോർട്ടും താരത്തിന് കൂടെ കൂട്ടാൻ സാധിച്ചു.

2021ൽ, കരിക്ക് ഫ്ലിക് നിർമിച്ച ‘ആവറേജ് അമ്പിളി’ എന്ന മിനിസീരിയലിൽ പ്രധാന വേഷം ചെയ്തു. കരിക്കിലെ അഭിനയ മികവ് താരത്തിന് വലിയ അവസരങ്ങളിലേക്ക് ഉള്ള വാതായനങ്ങൾ തുറന്നു കൊടുക്കുകയായിരുന്നു. വളരെ മനോഹരമായ കരിക്കിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു എന്നത് തന്നെയാണ് അതിന് അടിവരയിടേണ്ട കാര്യം.

വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിൽ മീനാക്ഷി എന്ന നായിക കഥാപാത്രത്തെയും ആർഷ ഗംഭീരമാക്കി. മധുര മനോഹര മോഹം, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളാണ് ആർഷയുടേതായി അവസാനം റിലീസിനെത്തിയത്. ഇപ്പോഴും താരത്തിന്റെതായി സിനിമകൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത് ഫോട്ടോ നായകനായി അഭിനയിച്ചു പുറത്തിറങ്ങിയ ആട്ടം എന്ന സിനിമ കണ്ടിറങ്ങി വിനയ് ഫോർട്ടിനെ നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പ്രസന്നമായ മുഖ ഭാവത്തോടു കൂടി സിനിമ നന്നായിരുന്നു എന്ന സന്തോഷമാണ് താരം വിനയ് ഫോർട്ട്മായി പങ്കുവെക്കുന്നത് എന്ന വീഡിയോ കാണുമ്പോൾ മനസ്സിലാക്കാം.

ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടു വരുന്ന രീതിയിൽ നിർമിച്ചിട്ടുള്ള ചിത്രം, ചേംബർ ഡ്രാമ വിഭാഗത്തിൽ പെടുന്ന വിനയൻ ഫോട്ടോ നായകനായി പുറത്തിറങ്ങിയ സിനിമയാണ് ആട്ടം. പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്പെൻസുകളാണ് സിനിമയുടെ പ്രത്യേകത. സിനിമ ഇതിനോടകം തന്നെ സിനിമ നിരീക്ഷകർക്കും ആസ്വാദകർക്കും ഇടയിൽ വലിയ പ്രതിഫലനം ഉണ്ടാക്കി കഴിഞ്ഞു.

Leave a Reply