You are currently viewing ശൈത്താനിലെ സെക്സ് സീനുകൾ മാത്രമാണ് ഇവിടെ പ്രചരിക്കുന്നത്. ഷെല്ലി ഇങ്ങനെ അഭിനയിച്ചല്ലോ എന്നാണു പലർക്കും….

ശൈത്താനിലെ സെക്സ് സീനുകൾ മാത്രമാണ് ഇവിടെ പ്രചരിക്കുന്നത്. ഷെല്ലി ഇങ്ങനെ അഭിനയിച്ചല്ലോ എന്നാണു പലർക്കും….

ഒരു ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ അഭിനേത്രിയാണ് ഷെല്ലി കിഷോർ. കുങ്കുമപ്പൂവിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെയും മിന്നൽ മുരളി, തങ്ക മീങ്കൽ , ഉഷ എന്നീ ചിത്രങ്ങളിലൂടെയുമാണ് താരം പ്രശസ്തയായത്. 2006-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് താരത്തിന് ലഭിച്ചത് കരിയറിലെ മികവ് തന്നെയാണ്.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത തനിയെ എന്ന സീരിയലിലെ അഭിനയത്തിന് ആണ് 2006 ൽ മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ അവാർഡ് ഷെല്ലി കിഷോറിന് ലഭിച്ചത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. റാം സംവിധാനം ചെയ്ത തങ്ക മീൻകലാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. മനീജ് പ്രേംനാഥ് സംവിധാനം ചെയ്ത ദി വെയ്റ്റിംഗ് റൂം എന്ന ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചു.

മോഹിനിയാട്ടം , കുച്ചിപ്പുടി , ഭരതനാട്യം എന്നിവയുൾപ്പെടെ ക്ലാസിക് ഇന്ത്യൻ നൃത്തരൂപങ്ങൾ തരാൻ പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന മിസ് ഫ്‌ളവർ ഷോ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി താരത്തെ തിരഞ്ഞെടുത്തിരുന്നു. 2017ൽ സ്ത്രീ പദത്തിലെ ബാലസുദ എന്ന കഥാപാത്രത്തിലൂടെയാണ് പിന്നീട് താരം തിരിച്ചെത്തിയത്. മിന്നൽ മുരളിയിലെ കഥാപാത്രത്തിലൂടെ താരത്തിന് വലിയ ആരാധക വൃന്ദങ്ങളെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഈയടുത്ത് താരം അഭിനയിച്ച ശൈത്താൻ എന്ന സിനിമയിലെ സെക്സ് സീനുകൾ വല്ലാതെ സോഷ്യൽ മീഡിയ ഇടങ്ങൾ തരംഗമായി പ്രചരിച്ചിരുന്നു. അതിനെക്കുറിച്ച് ഒരുപാട് വിമർശനങ്ങളും വന്നിരുന്നു. അക്കാര്യത്തെക്കുറിച്ച് തന്റെ അഭിപ്രായവും നിലപാടും വ്യക്തമാക്കുകയാണ് ഇപ്പോൾ താരം. ഷെല്ലി ഇങ്ങനെയും അഭിനയിക്കുമോ?’ എന്ന് വിമർശിക്കുന്നവർ ‘ശൈത്താൻ’ മുഴുവൻ കാണണമെന്നാണ് ഷെല്ലിക്ക് പറയാനുള്ളത്.

തെലുങ്ക് സിനിമാ സംവിധായകൻ മഹി വി. രാഘവ് സംവിധാനം ചെയ്ത ശൈത്താൻ മലയാളം ഉൾപ്പടെ ഏഴു ഭാഷകളിൽ ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തിട്ടുണ്ട്. മക്കൾക്കു വേണ്ടി കൊല്ലാനും ചാവാനും മടിക്കാത്ത ശക്തയായ സാവിത്രി എന്ന കഥാപാത്രമാണ് താരം സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. സീരീസിൽ കുറച്ച് സെക്‌ഷ്വൽ കണ്ടന്റ് ഉണ്ടെന്നും ബലം പ്രയോഗിച്ച് സെക്സ് ചെയ്യുന്ന തരത്തിലുള്ള സീനുകളുണ്ട്, അത് പക്ഷേ ഈ സീരീസിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒഴിവാക്കാൻ പറ്റില്ല. അത് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ എന്നും സംവിധായകൻ ചോദിച്ചു എന്നും താരം പറയുന്നുണ്ട്.

എനിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിയുമെന്ന വിശ്വാസം സാറിനുണ്ടോ എന്ന് ഞാൻ അദ്ദേഹത്തിനോടു തിരിച്ചു ചോദിക്കുകയാണ് ഞാനപ്പോൾ ചെയ്തത് വിശേഷം കംഫർട്ടബിൾ ആയ രൂപത്തിൽ ആണ് ആ സീനുകൾ എടുത്തത് എന്നും താരം പറയുന്നു ആ സീനുകളെ വച്ച് മാത്രം സിനിമയെ വിലയിരുത്തരുത് എന്നും മുഴുവനായി കാണു എന്നുമാണ് താരം പ്രേക്ഷകരോടും വിമർശകരോട് പ്രത്യേകിച്ചും പറയുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply