ഒരു ക്യാമറ പോലും വാങ്ങിയിട്ടില്ല. ഒരു ഐഫോൺ ഞങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. എന്നാൽ അത് ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് ഞങ്ങൾ നോർമൽ ഫോൺ തന്നെയാണ് ഉപയോഗിക്കുന്നത്. കടം വീട്ടിയതെല്ലാം യൂ ട്യൂബ് വരുമാനം കൊണ്ട്!!
Kl bro biju rithwik ഈ പേര് കേരളത്തിലെ വീഡിയോകൾ തുടർച്ചയായി യൂട്യൂബിൽ കാണുന്ന ഒട്ടുമിക്ക പേർക്കും അറിയാവുന്ന ചാനൽ ആയിരിക്കാം. വ്യത്യസ്തമായ ആശയങ്ങളോട് കൂടി ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന ഒരു കൊച്ചു കുടുംബമാണ് ഈ യൂട്യൂബ് ചാനലിന്റെത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബർ ഉള്ള ഫാമിലി യൂട്യൂബ് ചാനൽ ഇവരുടെത് തന്നെയായിരിക്കാം.
97 ലക്ഷം സബ്സ്ക്രൈബ് ആണ് ഈ ചാനലിന് ഉള്ളത്. മറ്റുള്ള പൊതുവായ യൂട്യൂബിൽ ഫാമിലി ബ്ലോഗുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി എളിമയും തനിമയം നിറഞ്ഞ നാട്ടുമ്പുറത്തെ കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിച്ചുകൊടുത്തു വളരെ നന്മയത്തോടുകൂടി വിനയത്തോടെയാണ് ബിജുവിന്റെ കുടുംബം യൂട്യൂബിലെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
ഇവരുടെ വളർച്ച അത്ഭുതമാണ്. ഇവരുടെ കുടുംബ ചരിത്രവും യൂട്യൂബിൽ ഇവർക്കുണ്ടായ വളർച്ചയും ഏറെ പ്രചോദനകരമായ ഒരു സംഭവം തന്നെയാണ്. ഓട്ടോ ഡ്രൈവറായ ബിജു സ്വന്തം നാട്ടിൽ നിന്ന് പെണ്ണ് കിട്ടാതെ അവസ്ഥ വന്നപ്പോൾ കർണാടകയിൽ നിന്നുള്ള ഒരു ആലോചന വരികയാണ് ഉണ്ടായത്. അങ്ങനെയാണ് ബിജു കവിതയെ കണ്ടുമുട്ടുന്നത്. കവിതയും പല ആലോചനകൾ മുടങ്ങിനിൽക്കുന്ന സമയം കൂടിയായിരുന്നു.

പിന്നീട് ഇവർ ഒരുമിച്ച് ഒരുപാട് വീഡിയോകൾ ചെയ്തു. ജീവിതത്തിന്റെ നില തന്നെ യൂട്യൂബ് കാരണം മാറുകയാണ് ഉണ്ടായത്. ഇവർക്കുണ്ടായിരുന്ന കടങ്ങളൊക്കെ യൂട്യൂബ് വരുമാനം കൊണ്ട് തന്നെയാണ് നീക്കിയത് എന്ന് ചാനലിൽ ഇവർ പറയുകയും ചെയ്തിട്ടുണ്ട്. നാട്ടിൻപുറത്തെ വ്യക്തിത്വങ്ങളാണ് ഇവർ. അതുകൊണ്ടുതന്നെ വീഡിയോയിലും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ആർഭാടങ്ങൾ നമുക്ക് തീരെ കാണാൻ സാധിക്കുന്നില്ല. ഒരു ക്യാമറ പോലും വാങ്ങാതെയാണ് ഇത്രയധികം സബ്സ്ക്രൈബ് ഇവർ നേടിയെടുത്തത്.

ഇവരുടെ ചാനൽ കാണുന്ന പലരും ഇവരെക്കുറിച്ച് രേഖപ്പെടുത്തിയ ചില അഭിപ്രായങ്ങളാണ് ഈ താഴെ കാണുന്നത്.. “ഇത് ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾ അല്ലേ… അവർ സബ്സ്ക്രൈബ്ഴ്സിനെ കുടുംബാംഗങ്ങൾ എന്നാണ് കരുതുന്നതും , പറയുന്നതും…അവരുടെ ഓരോ ആഘോഷങ്ങൾക്കും കേക്ക് മുറിക്കുമ്പോൾ , ആദ്യത്തെ കഷ്ണം കേക്ക് ഒരു പ്ലേറ്റിൽ സബ്സ്ക്രൈബ്ഴ്സിനായി മാറ്റിവയ്ക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്…. അങ്ങനെയാണ് അവരുടെ കരുതൽ…. വ്ലോഗിൽ അഭിനയിക്കാതിരിക്കുകയും , ഷോർട്ട്

ഫിലിമിൽ നന്നായി അഭിനയിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ…. കേരളത്തിലെ വ്ലോഗർ മാരുടെ ഇടയിൽ “അലറിക്കൂവി ആർത്തു വിളിച്ച് അട്ടഹസിക്കാത്ത” ഒരു ചാനൽ…ആ അവതരണം ആണ് അവരുട ഏറ്റവും വലിയ ഒരു പ്രത്യേകത… ബിജുവിനും ഫാമിലിക്കും ആശംസകൾ..” “ഇത്രയും വിനയമുള്ള ഫാമിലിയെ കണ്ടിട്ടില്ല. എല്ലാവരെയും ഇവർ ഒരുപോലെ കാണുന്നു. എന്നും ഈശ്വരൻ കൂടെയുണ്ട്”

“Scroll ചെയ്യാതെ കാണുന്ന വീഡിയോസ് ഇവരുടെ ആണ്.. Family ബോണ്ട്.. പറയാതെ.. വെരി എക്സലന്റ.. ഓരോ വീഡിയോസ് ഇൽ ഓരോ മെസേജ്.. നമ്മൾ വിട്ടു പോകുന്ന വളരെ സിംപിൾ ആയ കാര്യങ്ങൾ പോലും നല്ല തന്മയത്തോടെ ചെയ്യുന്നു.”

“സാധാരണ വീഡിയോ ആണ് ഇവരുടെ അട്രാക്ക്ഷൻ. നമ്മുടെ നാടും വീടും പഴയ കുട്ടിക്കാലം ഒക്കെ ഇവരുടെ വീഡിയോയിൽ നിന്നു നമുക്ക് കിട്ടും. മറ്റുള്ളവരുടെ വീഡിയോ പോലെ കാശിന്റ് കുന്തളിപ്പ് ഇല്ല. പരസ്പരം ചളി വാരി ഏരിയറിയില്ല. എല്ലാം കൊണ്ട് നല്ലൊരു മെസ്സേജ് കൊടുക്കാറുണ്ട്. നല്ലൊരു എന്റർ ട്രെയ്നർ ഫാമിലി വ്ലോഗ്. ഞാൻ കാണാറുണ്ട്. ഇഷ്ടവുമാണ്. സിംപിൾ ചാനൽ.