You are currently viewing തിരമാലകൾക്കു നടുവിൽ ശാന്തി ബാലചന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറൽ…. ഹിറ്റടിച്ച് ഫോട്ടോകൾ

തിരമാലകൾക്കു നടുവിൽ ശാന്തി ബാലചന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറൽ…. ഹിറ്റടിച്ച് ഫോട്ടോകൾ

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര – നാടക നടിയാണ് ശാന്തി ബാലചന്ദ്രൻ . ടോവിനോ തോമസിന്റെ നായികയായി 2017-ൽ പുറത്തിറങ്ങിയ മലയാളം കോമഡി ത്രില്ലർ ചിത്രമായ തരംഗത്തിൽ നായികയായി താരം അരങ്ങേറ്റം കുറിച്ചു. കൊച്ചിയിൽ നാടകം അവതരിപ്പിച്ചതിന് ശേഷം സംവിധായകൻ അരുൺ ഡൊമിനിക് തന്റെ തരംഗം എന്ന സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തു കൊണ്ട് താരത്തെ സമീപിക്കുകയായിരുന്നു.

സനൽ അമൻ സംവിധാനം ചെയ്ത ഹരോൾഡ് പിന്ററിന്റെ ദ ലവർ എന്ന നാടകത്തിലും താരം നായികയായി. റോഷൻ മാത്യു സംവിധാനം ചെയ്ത എ വെരി നോർമൽ ഫാമിലി ഉൾപ്പെടെയുള്ള നാടകങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ദ ലവറിലെ അഭിനയത്തിന് ശേഷമാണ് ഈ വേഷം താരത്തിന് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമയിൽ ഏക സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

2021-ൽ, ബിബിൻ പോൾ സാമുവലിന്റെ ആഹാ എന്ന സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരനൊപ്പം താരം അഭിനയിച്ചു. സിദ്ധാർത്ഥ് ഭരതന്റെ സ്വാസിക , അലൻസിയർ ലേ ലോപ്പസ് , റോഷൻ മാത്യു എന്നിവർക്കൊപ്പം അഭിനയിച്ച ചതുരം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമ ചിത്രമായ ജിന്നിൽ സൗബിൻ ഷാഹിറിനൊപ്പം താരം അഭിനയിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ക്യൂട്ട് ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. കിടിലൻ ലുക്കിലാണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

ബോൾഡ് ലുക്കിലുള്ള ഫോട്ടോഷോട്ട് ആണ് ഇപ്പോൾ താരം പങ്കുവെച്ചിട്ടുള്ളത്. കടൽത്തീരത്ത് വെളുത്ത സാരിയിൽ നനഞ്ഞു കുതിർന്ന രൂപത്തിൽ ഉള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ ആത്മവിശ്വാസത്തിനുള്ള പ്രശംസകളും എല്ലാം ആരാധകർ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ട്രെൻഡിങ് ആവാൻ പുതിയ ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply