You are currently viewing ആ പ്രൊഡ്യൂസർ എന്നോട് അഡ്ജസ്റ്റ് ആവശ്യപ്പെട്ടു… കാസ്റ്റിംഗ് കൗച്ച് തുറന്നു പറഞ്ഞ് സാധിക വേണുഗോപാൽ

ആ പ്രൊഡ്യൂസർ എന്നോട് അഡ്ജസ്റ്റ് ആവശ്യപ്പെട്ടു… കാസ്റ്റിംഗ് കൗച്ച് തുറന്നു പറഞ്ഞ് സാധിക വേണുഗോപാൽ

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായ അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു

ആദ്യ അഭിനയത്തിലൂടെ തന്നെ താരത്തിന് മികവ് അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്ന് ചുരുക്കം. 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. താരം അഭിനയം ആരംഭിച്ചത് ടെലിവിഷൻ മേഖലയിൽ നിന്നാണ്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം ഈയടുത്തായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ഏതു മേഖല ആണെങ്കിലും താരത്തിന് വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് വർഷങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗ് മേഖലയിലും താരം സജീവമായി തുടരുകയാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യസമയത്ത് ഉണ്ടായ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ആദ്യ സമയത്ത് മെയിൻ ലീഡായി ലഭിച്ചിരുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് താരം തുറന്നു പറയുന്നു.

അതിന് താനൊരുക്കം അല്ലാത്തതു കൊണ്ട് അത്തരം സിനിമകൾ ഒഴിവായി പോവുകയാണ് ചെയ്തത് എന്നും ഓൾമോസ്റ്റ് എല്ലാം കമ്മിറ്റി ചെയ്ത ഒരു തമിഴ് സിനിമയിൽ നിന്ന് ഒഴിവാക്കി പോരേണ്ടി വന്ന അവസരത്തെ കുറിച്ചും താരം പറയുന്നുണ്ട്. എല്ലാ തീരുമാനങ്ങളും ആയതിനു ശേഷം അവർ വിളിച്ചു പറയുന്നത് പ്രൊഡ്യൂസർ മാറി എന്നും മാറിയ ടീമിന് വേറെ ആവശ്യങ്ങളുണ്ട് എന്നും ആയിരുന്നു. അത് പറഞ്ഞപ്പോൾ ആ പ്രോജക്ട് ഉപേക്ഷിക്കുകയാണ് ചെയ്തത് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply