You are currently viewing ഈ മുടിയിലാണ് ഞാൻ വീണത് സുഹൃത്തുക്കളെ…. ഭർത്താവിനെ കുറിച്ച് ശരണ്യ ആനന്ദ് പറയുന്നു

ഈ മുടിയിലാണ് ഞാൻ വീണത് സുഹൃത്തുക്കളെ…. ഭർത്താവിനെ കുറിച്ച് ശരണ്യ ആനന്ദ് പറയുന്നു

ഈ മുടിയിലാണ് ഞാൻ വീണത് സുഹൃത്തുക്കളെ… ശരണ്യ ആനന്ദ് പറയുന്നു

അഭിനയ മേഖലകൾ ഒന്ന് വിടാതെ എല്ലാത്തിലും കഴിവ് തെളിയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്ത അഭിനേത്രിയാണ് ശരണ്യ ആനന്ദ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ താരം സജീവമാണ്. മലയാളം മിനി സ്ക്രീൻ രംഗങ്ങളിലും തെലുങ്ക്, തമിഴ് സിനിമകളിലുമാണ് കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. എങ്കിലും മലയാളത്തിലും ഇതര ഭാഷകളിലും ഒരുപോലെ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടുകയും ചെയ്തു.

2017-ൽ പുറത്തിറങ്ങിയ ‘1971 ബിയോണ്ട് ബോർഡേഴ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായിട്ടാണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് ലഭിച്ച വില്ലത്തി വേഷം താരം മികച്ചതാക്കി അഭിനയിച്ചിട്ടുണ്ട്.

തന്ഹ, ലാഫിങ് അപാർട്മെന്റ് എന്നീ സിനിമകളിലും താരം നായികയായി അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതി ആണ് താരം ഓരോ സിനിമയിലൂടെയും ഓരോ പരമ്പരകളിലൂടെയും നേടി ക്കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വളരെ മികച്ച പ്രകടനം ആണ് താരം കാഴ്ചവെക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരവും ഭർത്താവ് മനേഷ് രാജൻ നായരും ഒരുമിച്ച് എത്തിയ ഒരു അഭിമുഖം വൈറലാവുകയാണ്. യങസ്റ്റ് ബിസിനസ്സുമാൻ എന്ന അവാർഡ് ലഭിച്ച ഒരു ബിസിനസുകാരനാണ് മനേഷ് രാജൻ നായർ. ബോഡി ഫിറ്റ്‌നസ്സിൽ കൃത്യമായ ശ്രദ്ധ അദ്ദേഹം പുലർത്തുന്നുണ്ട് എന്നും അതു കൊണ്ടു തന്നെ ഒരുപാട് നേട്ടങ്ങളും അവാർഡുകളും ആ ഗണത്തിലും അദ്ദേഹത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വളരെ ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ആണ് താരം വ്യക്തമാക്കിയത്.

കൂടാതെ ഹെയർ സ്റ്റൈലിസ്റ്റ് ആണ് അദ്ദേഹം എന്നും മൂന്ന് മാസത്തിലൊരിക്കൽ ഹെയർ ചേഞ്ച് ചെയ്യാറുണ്ട് എന്നും വളരെ മനോഹരമായ ഹെയർ സ്റ്റൈൽ ആയതു കൊണ്ട് അവതാരക പോലും ഞാനൊന്നു തൊട്ടു നോക്കട്ടെ എന്ന് പറയുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് താരം പറയുന്നത് ഈ മുടിയിലൂടെയാണ് സുഹൃത്തുക്കളെ ഞാൻ വീണത് എന്ന്. വിവാഹത്തിനു ശേഷവും വളരെ മനോഹരമായി കരിയറിൽ തുടരുകയാണ് താരം. ഒരുപാട് ഉന്നതികൾ വിവാഹത്തോടെ സ്വന്തമാക്കാൻ സാധിച്ചു എന്ന സന്തോഷവും ഇവർക്ക് പറയാനുണ്ട്.

Leave a Reply