You are currently viewing ആ നടന്റെ പിതാവ് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; ഞാൻ നൽകിയ മറുപടി; പേര് വെളിപ്പെടുത്തി ഷക്കീല

ആ നടന്റെ പിതാവ് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; ഞാൻ നൽകിയ മറുപടി; പേര് വെളിപ്പെടുത്തി ഷക്കീല

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ നടിയാണ് ഷക്കീല. പ്രധാനമായും മലയാളം, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയുമാണ് താരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് താരം. താരത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്ന് കിന്നാരത്തുമ്പികൾ ആയിരുന്നു. അത് താരത്തെ ലൈംലൈറ്റിലെത്തിക്കുകയും ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ താരത്തിന് കേട്ടുകേൾവിയില്ലാത്ത ക്രേസ് ഉണ്ടാക്കുകയും ചെയ്തു.

ഷക്കീല തന്റെ 18-ആം വയസ്സിൽ പ്ലേഗേൾസ് എന്ന ചിത്രത്തിലൂടെ ഒരു അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചു. കരിയറിന്റെ തുടക്കം മുതൽ ബി ഗ്രേഡ് സിനിമകളിലും സോഫ്റ്റ് പോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിനോടുള്ള കൺസെപ്റ്റ് തന്നെ മാറിയിരിക്കുകയാണ് വളരെ മികച്ച വേഷങ്ങളിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെടുന്നത് കൂടാതെ ടെലിവിഷൻ പ്രോഗ്രാമുകളിലും താരം ഇപ്പോൾ സജീവമാണ്.

തമിഴിലെ ബിഗ് ബോസ് ഷോയിൽ വിചിത്ര തനിക്ക് സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന മോശപ്പെട്ട അനുഭവം തുറന്നു പറഞ്ഞിരുന്നു പക്ഷേ അവളുടെ പേര് വെളിപ്പെടുത്താതെ രൂപത്തിലാണ് വിചിത്ര ബിഗ് ബോസ് ഓയിൽ ദുരനുഭവം വെളിപ്പെടുത്തിയത് അതിനെതിരെയാണ് ഷക്കീല ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത് എന്തുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തത് എന്നും പിന്നീട് ആ ഭാഷയിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിക്കാതിരിക്കുമോ എന്ന പേടി കൊണ്ടോണോ അങ്ങനെ ചെയ്യുന്നത് എന്നാണ് ഷക്കീലക്ക് ചോദിക്കാനുള്ളത്.

കൂടാതെ ബോൾഡ് ആയ മറ്റൊരു നടി ബിഗ് ബോസ് ഷോയിൽ ഇല്ല പിന്നെ എങ്ങനെയാണ് പേര് വെളിപ്പെടുത്താതെ സംസാരിച്ചത് എന്നും പേര് വെളിപ്പെടുത്താത്തിടത്തോളം ഇതെങ്ങനെയാണ് വിശ്വസിക്കുന്നത് എന്നും ഷക്കീല ചോദിക്കുന്നുണ്ട് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ പേര് പറയണം എന്നും തനിക്കുണ്ടായ മോശപ്പെട്ട അനുഭവം പേര് സഹിതം ഞാൻ വെളിപ്പെടുത്താം എന്നുമാണ് ഷക്കീല പറഞ്ഞത്.

നടൻ അല്ലരി നരേഷിന്റെ പിതാവായ ഇവിവി സത്യനാരായണൻ എന്ന സംവിധായകൻ മോശമായി എന്നെ വിളിച്ചിട്ടുണ്ട് എന്നും അടുത്ത സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്മെന്റിനായാണ് വിളിച്ചത് എന്നുമാണ് താരം പറഞ്ഞത്. ഈ പടത്തിന് ശമ്പളം വാങ്ങിയില്ലേ, അടുത്ത സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ല, എനിക്കതിന്റെ ആവശ്യവുമില്ല എന്നാണ് ഞാൻ അതിന് മറുപടിയായി പറഞ്ഞത് എന്നും താരം പറയുന്നുണ്ട്.

അദ്ദേഹമിന്ന് ജീവിച്ചിരിപ്പില്ല എന്നും എങ്കിലും ഞാനിപ്പോഴും തെലുങ്ക് സിനിമയിൽ വർക്ക് ചെയ്യുന്നുണ്ട്. ഇൻഡസ്ട്രിക്ക് മൊത്തം എന്നെ വിളിച്ച് ചോദിക്കാം. ആരെന്ന് തുറന്ന് പറയാൻ എനിക്ക് ഭയമില്ല എന്നും അത് പോലെ വിചിത്രയും ആരാണ് തന്നോ‌ട് മോശമായി പെരുമാറിയതെന്ന് പറയണം എന്നും താരം കൂട്ടിച്ചേർത്തു. പെട്ടെന്നാണ് താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചത്.

Leave a Reply