You are currently viewing ഷാഹിദിനെ ഉമ്മ വച്ചത് അറപ്പോടെ, അവന് മൂക്കൊലിപ്പായിരുന്നു; ഒരുമിച്ചുള്ള ജീവിതം ദുസ്വപനമെന്നും കങ്കണ

ഷാഹിദിനെ ഉമ്മ വച്ചത് അറപ്പോടെ, അവന് മൂക്കൊലിപ്പായിരുന്നു; ഒരുമിച്ചുള്ള ജീവിതം ദുസ്വപനമെന്നും കങ്കണ

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.

അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്. വിജയ പരാജയങ്ങൾ കരിയറിൽ ഉടനീളം ഉണ്ടായിട്ടുണ്ട് എങ്കിലും വിവാദ പ്രസ്താവനങ്ങളിലൂടെയാണ് കൂടുതൽ ജനശ്രദ്ധ താരത്തിന് നേടാൻ കഴിഞ്ഞത്. ഒരിക്കല്‍ ബോളിവുഡിലെ സൂപ്പര്‍ താരായ ഷാഹിദ് കപൂറിനെതിരെ താരം നടത്തിയ പരാമര്‍ശവും വിവാദമായി മാറി. താരം പ്രധാന വേഷത്തിലെത്തിയ റങ്കൂണ്‍ എന്ന
ചിത്രത്തിലെ കങ്കണയുടെ ചുംബന രംഗങ്ങളോട് ബന്ധപ്പെട്ട ഒരു പ്രസ്താവന ആണ് താരം നടത്തിയത്.

റിലീസിന് മുമ്പ് തന്നെ ചുംബന രംഗങ്ങൾ ചര്‍ച്ചയായിരുന്നു. ഷാഹിദും കങ്കണയും തമ്മിലുള്ള ഒന്നിലധികം ചൂടന്‍ രംഗങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതേക്കുറിച്ച്‌ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വച്ച്‌ ചോദിച്ചപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വിവാദത്തിലേക്ക് എത്തിച്ചത്. അറപ്പുളവാക്കുന്നതായിരുന്നു ആ ചുംബനം എന്നായിരുന്നു താരം പറഞ്ഞത്.

ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു എന്നും അതിനാല്‍ ചുംബിക്കുക എന്നത് സുഖമായിരുന്നില്ല. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു എന്നും അതിനാല്‍ ആ ചുംബന രംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു എന്നുമാണ് താരം അന്ന് പറഞ്ഞത്. വളരെ വലിയ വിവാദങ്ങളിലേക്കായിരുന്നു താരത്തിന്റെ ഈ വാക്കുകൾ എത്തിച്ചേർന്നത്.

Leave a Reply