You are currently viewing മഹിമ നമ്പ്യാർ അന്നും ഇന്നും..! എജ്ജാതി മാറ്റം കണ്ട് ഞെട്ടി ആരാധകർ

മഹിമ നമ്പ്യാർ അന്നും ഇന്നും..! എജ്ജാതി മാറ്റം കണ്ട് ഞെട്ടി ആരാധകർ

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് മഹിമ നമ്പ്യാർ. പ്രത്യേകിച്ച് മലയാള സിനിമയിൽ ഇപ്പോൾ താരം മിന്നും താരമായി ജ്വലിച്ചു നിൽക്കുന്നു എന്ന് വേണം പറയാൻ. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ആർ ഡി എക്സ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാവുകയും ചെയ്തു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം മലയാളം തമിഴ് എന്നെ ഭാഷകളിൽ സിനിമകളിലാണ് തിളങ്ങിനിൽക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ താരം അഭിനയ ലോകത്തേക്ക് കടന്നുവന്നു എന്നതാണ് യാഥാർത്ഥ്യം. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട താരമായി മാറിയിരിക്കുന്നു.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പഴയ ഫോട്ടോകളും പുതിയ ഫോട്ടോകളും ഒരുമിച്ചുള്ള ഒരു കൊളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഫോട്ടോ കണ്ട അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. താരത്തിന്റെ ട്രാൻസ്ഫോർമേഷൻ കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർക്ക്. ചെറുപ്പത്തിലും താരം വളരെ ക്യൂട്ട് ആണ് എന്നുള്ള കമന്റുകളും കാണാൻ സാധിക്കും. എന്നിരുന്നാലും കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ താരത്തിന് വന്ന മാറ്റങ്ങൾ അത്ഭുതപ്പെടുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം.

2010 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന സിനിമയിൽ ദിലീപിന്റെ സഹോദരിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു വർഷത്തിനുശേഷം അമ്പഴകൻ സംവിധാനം ചെയ്തു സമുദ്ര ഖനി പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ സട്ടയി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.

പിന്നീട് മലയാളത്തിലും തമിഴിലുമായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ താരത്തെ തേടിയെത്തി. മാസ്റ്റർ പീസ്, മധുര രാജ & വാലാട്ടി തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകളാണ്. പക്ഷേ ഈ അടുത്താണ് താരം മലയാളത്തിൽക്കിടയിൽ കൂടുതലും ട്രെൻഡിങ് ആയി പ്രചരിച്ചത്. ഇപ്പോൾ മലയാള സിനിമയിലെ ഒരുപാട് റെക്കോർഡുകൾ തകർത്തുകൊണ്ട് സൂപ്പർ ഹിറ്റ് ആയി മാറിയ ആർഡിഎക്സ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താനുള്ള കാരണമായത്.

Leave a Reply