You are currently viewing നമ്മുടെ സംയുക്ത അല്ലേ ഇത്.. പുതിയ തെലുഗു ഗാനത്തിൽ ഹോട്ട് ആയി താരം… വീഡിയോ വൈറലാകുന്നു

നമ്മുടെ സംയുക്ത അല്ലേ ഇത്.. പുതിയ തെലുഗു ഗാനത്തിൽ ഹോട്ട് ആയി താരം… വീഡിയോ വൈറലാകുന്നു

സായ് ധരം തേജും സംയുക്ത മേനോനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തെലുങ്ക് ചിത്രമാണ് വിരൂപാക്ഷ. കാർത്തിക് വർമ്മ ദണ്ഡുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അജനീഷ് ബി.ലോകനാഥ് ചിത്രത്തിന് സംഗീതം പകർന്നത്. സുകുമാർ റൈറ്റിംഗ്സും ശ്രീ വെങ്കിടേശ്വര സിനി ചിത്ര എൽഎൽപിയും ചേർന്നാണ് വിരൂപാക്ഷ നിർമ്മിക്കുന്നത്. ചിത്രം 2023 ഏപ്രിൽ 21-ന് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.

നവാഗതനായ കാർത്തിക് ദണ്ഡുവാണ് വിരൂപാക്ഷ സംവിധാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. നചാവുലേ നചാവുലേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണിപ്പോൾ ന് ടീം പുറത്തിറക്കിയിരിക്കുന്നത്. കാന്താര, കിരിക് പാർട്ടി തുടങ്ങിയ ചിത്രങ്ങൾക്ക് അജനീഷ് ബി.ലോകനാഥ് മുമ്പ് സംഗീതം നൽകിയിട്ടുണ്ട് എന്നതും ഗാന്റിന്റെ സ്വീകര്യാതക്ക് മാറ്റ് കൂട്ടുന്നു.

വിരൂപാക്ഷനിലെ ഈ ഗാനത്തിലും അദ്ദേഹം തന്റെ സ്വര മാധുര്യം കാണിച്ചു എന്നതും ശ്രദ്ധേയമായ കാര്യമാണ്. കിരിക് പാർട്ടിയുടെ റീമേക്കായ കിരാക് പാർട്ടിക്ക് തെലുങ്കിൽ അദ്ദേഹം തന്നെയാണ് സംഗീതം നൽകിയത്. വിരൂപാക്ഷയിൽ ഇപ്പോൾ പുറത്തിറങ്ങിയ ഗാനം കാർത്തിക് ആണ് ആലപിചിരിക്കുന്നത്. കൃഷ്ണകാന്ത് ആണ് ഈ ഗാനത്തിന് വരികൾ നൽകിയത്.

ബ്ലാക്ക് മാജിക്കിനെയും അന്ധ വിശ്വാസങ്ങളെയും കുറിച്ച് പറയുന്ന ചിത്രമാണ് വിരൂപാക്ഷ എന്നാണ് മനസ്സിലാകുന്നത്. ചിത്രത്തിൽ സായ് ധരം തേജിന്റെ പ്രണയിനിയുടെ വേഷത്തിലാണ് സംയുക്ത അഭിനയിക്കുന്നത്. സായ് ധരം തേജിന് ചിത്രം ബ്ലോക്ക്ബസ്റ്റർ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രതീക്ഷകളോടെ ആണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്.

തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് പഞ്ച സായ് ധരം തേജ്. പിള്ളാ നുവ്വ് ലെനി ജീവിതം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് നൽകി. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. മികച്ച അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത്.

Leave a Reply