You are currently viewing ബിസിനസ് സൂം മാഗസിൻ മോഡലിംഗ് അവാർഡുകൾ പ്രഖ്യാപിച്ചു… മോഡൽ ഓഫ് ദി ഇയർ അവാർഡ് സീതു ലക്ഷ്മിക്ക്….

ബിസിനസ് സൂം മാഗസിൻ മോഡലിംഗ് അവാർഡുകൾ പ്രഖ്യാപിച്ചു… മോഡൽ ഓഫ് ദി ഇയർ അവാർഡ് സീതു ലക്ഷ്മിക്ക്….

ബിസിനസ് സൂം മാഗസിൻ മോഡലിംഗ് അവാർഡുകൾ പ്രഖ്യാപിച്ചു… മോഡൽ ഓഫ് ദി ഇയർ അവാർഡ് സീതു ലക്ഷ്മിക്ക്….

വിഷുവിനു കൊന്നപ്പൂക്കളെ കൊണ്ട് മാറ് മറച്ച് സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവൻ ചൂടുപിടിപ്പിച്ച താരത്തെ ആരും മറന്നു കാണില്ല. കൂടാതെ ഈ ഓണത്തിന് പൂക്കളത്തിന് മുകളിൽ പൂക്കൾ കൊണ്ട് തന്നെ നഗ്നത മറച്ച് വൈറലാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതെ സീതു ലക്ഷ്മി എന്ന യുവ മോഡലിനെ കുറിച്ചാണ് പറയുന്നത്. ഇപ്പോൾ താരത്തെ തേടിയതിയിരിക്കുന്നത് വലിയൊരു സൗഭാഗ്യം തന്നെയാണ്. ബിസിനസ് സൂം മാഗസിൻ മോഡലിംഗ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

ബിസിനസ് സൂം മാഗസിൻ മോഡലിംഗ്, മോഡൽ ഓഫ് ദി ഇയർ അവാർഡ് സീതു ലക്ഷ്മിക്ക് ആണ് ലഭിച്ചിരിക്കുന്നത്. എന്ത് കൊണ്ടും അവാർഡിന് തരാം അർഹയാണ് എന്ന തരത്തിലുള്ള കമന്റുകൾ തന്നെയാണ് രേഖപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരള ബിസിനസ് ഫാഷൻ ഫെസ്റ്റ് 2022 ന്റെ ഭാഗമായി നടന്ന അവാർഡ് താരത്തിന് നൽകിയത് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആണ്. ഒരുപാട് പ്രഗത്ഭർ ഉള്ള സദസ്സിൽ നിന്ന് താരത്തിന് ഈ വലിയ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു.

കൂടാതെ ഇപ്പോൾ താരത്തിന് പറയാൻ ഒരുപാട് സന്തോഷങ്ങൾ വേറെയുമുണ്ട്. ബിസിനസ് സൂം ലൈഫ് സ്റ്റൈൽ പ്രോഡക്റ്റ് FZ പെർഫ്യും ബ്രാൻഡ് മോഡലാണ് ഇപ്പോൾ താരം. താരത്തിന് താരം ഇതിനോടകം പങ്കുവെച്ച ഫോട്ടോ ഷൂട്ടുകളിലൂടെ വലിയ വലിയ അവസരങ്ങളും അംഗീകാരങ്ങളും ലഭിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തന്നെയാണ് മനസ്സിലാകുന്നത്. ഒരുപാട് വിമർശനങ്ങളും കുറ്റം പറച്ചിലുകളും പരിഹാസങ്ങളും അതിക്ഷേപങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ താരത്തിന് ലഭിച്ചത് അസൂയാവഹമായ ഒരു നേട്ടമാണ്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് എങ്കിലും വിഷുവിനു കൊന്നപ്പൂക്കളെ കൊണ്ട് മാറു മറച്ച ഫോട്ടോ ഷൂട്ടും ഇപ്പോൾ ഓണത്തിന് പൂക്കളത്തിന് നടുവിൽ പൂക്കൾ കൊണ്ട് തന്നെ നഗ്നത മറച്ച ഫോട്ടോകളും ഹൈലൈറ്റ് ആണ്. ആ ഫോട്ടോകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് സമയം അ ഫോട്ടോകൾ നിലനിന്നിരുന്നു എന്നത് തരത്തിന്റെയും അണിയറ പ്രവർത്തകരുടെയും വലിയ നേട്ടം തന്നെയാണ്.

Leave a Reply