You are currently viewing മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല… വിമര്‍ശനവുമായി സയനോര

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല… വിമര്‍ശനവുമായി സയനോര

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ വമ്പിച്ച വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം രാമക്ഷേത്രത്തിലെ ദീപ നാളങ്ങളുടെ ഫോട്ടോകളും മറ്റും പരക്കെ പ്രചരിപ്പിക്കുമ്പോൾ മറുവിഭാഗം ബാബരി മസ്ജിദിന്റെ തകർച്ചയെ ആ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും പല പ്രമുഖരും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്.

പ്രശസ്ത ഗായിക കെ എസ് ചിത്ര പ്രാണ പ്രതിഷ്ഠ ദിനത്തിൽ നാമം ജപിക്കാനും വീടിന്റെ നാനാഭാഗങ്ങളിൽ ദീപം തെളിയിക്കാനും ആഹ്വാനം ചെയ്തു കൊണ്ടുള്ള വീഡിയോ പങ്കുവെച്ചത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് വരികയും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

അതുപോലെതന്നെ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം മുസൽമാനായ മമ്മൂട്ടിക്ക് കൊടുത്തതിനെ വിമർശിച്ചു കൊണ്ടും ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നു. ഇപ്പോൾ ഈ വിഷയത്തിൽ സയനോര തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. പ്രശസ്ത കവി വയലാർ രാമവർമ്മയുടെ പ്രശസ്തമായ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെയും എന്ന വരികൾക്കൊപ്പം ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല’ എന്നാണ് സയനോര കുറിച്ചത്. 

പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി എത്തുന്നത്. പതിവുപോലെ തന്നെ താരത്തിന്റെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചും ഒരുപാട് പേർ സിനിമ സംഗീത രംഗത്തുനിന്ന് തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സിനിമാ മേഖലയില്‍ നിന്ന് പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ദിവ്യപ്രഭ തുടങ്ങിയവര്‍ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു.

ഭരണ ഘടനയുടെ ആമുഖം പങ്കുവച്ചാണ് പലരും പ്രതിഷേധം അറിയിക്കുന്നത്. ഒരുപാട് പേരാണ് ആമുഖം പങ്കുവെച്ചത്. അതിലേറെ പേർ ബാബരി മസ്ജിദിന്റെ ഫോട്ടോകളും മറ്റും സ്റ്റാറ്റസുകളായും പോസ്റ്റുകൾ ആയും അപ്‌ലോഡ് ചെയ്തിരുന്നു.

Leave a Reply