You are currently viewing എനിക്ക് ഒരുപാട് സിനിമകളിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്. ഞാൻ വേണ്ടെന്ന് വെച്ചതാണ്…. സന്തോഷ്‌ വർക്കി

എനിക്ക് ഒരുപാട് സിനിമകളിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്. ഞാൻ വേണ്ടെന്ന് വെച്ചതാണ്…. സന്തോഷ്‌ വർക്കി

എനിക്ക് ഒരുപാട് സിനിമകളിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്. ഞാൻ വേണ്ടെന്ന് വെച്ചതാണ്…. സന്തോഷ്‌ വർക്കി

മോഹൻലാൽ സിനിമകളുടെയും മോഹൻലാലിനെയും ആരാധകനായി ഇടങ്ങളിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയ്ക്ക് മോഹൻലാൽ ആടുകയാണ് എന്ന ഒരേ ഒരു വാക്യം കൊണ്ടാണ് സന്തോഷ് വർക്കിങ് മോഹൻലാൽ ആരാധകൻ ചിത്രം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രസിദ്ധനായത്. അതിനു ശേഷം ഒരുപാട് സംസ്കാരങ്ങളിലൂടെ യും അഭിമുഖങ്ങളിൽ ഇവിടെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയായിരുന്നു.

മോഹൻലാലിനോട് ആരാധനയും ഇഷ്ടവും ഉള്ളതുപോലെ തന്നെ നിത്യാമേനോനും ഒരുപാട് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും സന്തോഷ് സമൂഹമാധ്യമങ്ങളിൽ തന്നെ തുറന്നു പറഞ്ഞിരുന്നു. നിത്യ മേനോന്റെ വിഷയത്തിൽ ഒരുപാട് തവണ വാർത്തകളിൽ അദ്ദേഹം നിറഞ്ഞു. അതിനുശേഷം മറ്റൊരുപാട് അഭിനയിച്ചകളുടെ പേരിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്തയായിരുന്നു. നിഖില ഐശ്വര്യ ലക്ഷ്മി മഞ്ജു വാര്യർ ഹണി റോസ് തുടങ്ങിയവരെല്ലാം ഈ അഭിനേതൃകളിൽ ഉൾപ്പെടുന്നു

അതുകൂടാതെ സിനിമകളുടെ റിവ്യൂ പറഞ്ഞു കൊണ്ടും അദ്ദേഹത്തിന്റെ വാക്കുകൾ വാർത്ത പ്രാധാന്യം നേടിയിട്ടുണ്ട്. കാന്താര എന്ന സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞത് വലിയ വിമർശനങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഫേമസ് ആയതു കൊണ്ടും ഒരുപാട് താരങ്ങളെ പരിചയപ്പെട്ടത് കൊണ്ടും സിനിമയിൽ ഒരു അവസരമാണോ ഉദ്ദേശിക്കുന്നത് എന്നാണ് അവതാരകൻ അദ്ദേഹത്തോട് ചോദിക്കുന്നത്.

എന്നാൽ അതിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. എനിക്ക് സിനിമയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് അവസരങ്ങൾ നേടേണ്ട ഒരു കാര്യവുമില്ല എന്നും ഇതിനോടകം തന്നെ ഒരുപാട് സിനിമകളിൽ ഒട്ടനവധി അവസരങ്ങൾ എനിക്ക് വന്നതാണ് എന്നും ഞാൻ വേണ്ടെന്ന് വെച്ചതു കൊണ്ടാണ് സിനിമ അഭിനയം നടക്കാത്തത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അതിന്റെ ആവശ്യമില്ല എന്നും അത് എന്റെ മേഖല അല്ല എന്നും അദ്ദേഹം പറയുന്നു.

എനിക്ക് ഫിലോസഫിയിലാണ് കൂടുതൽ താല്പര്യം എന്നും ഡോക്ടറേറ്റ് എടുക്കാനും പ്രൊഫസർ ആകാനും ഒക്കെയാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നതിനോടൊപ്പം തന്നെ ഞാൻ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ ഒരുപാട് സിനിമകളിൽ ഞാൻ ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞേനെ എന്നും അദ്ദേഹം പറയുന്നു അതോടൊപ്പം തന്നെ സിനിമയിൽ അഭിനയിക്കാൻ വെറും ഫെയ്മസ് ആയാൽ മാത്രം പോരാ എന്നും ഒന്നുകിൽ അഭിനയം അറിയണം അതല്ലെങ്കിൽ സൗന്ദര്യം ഉണ്ടാകണം എന്നും ഇത് രണ്ടും എനിക്ക് ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ പെട്ടെന്ന് ആണ് അഭിമുഖം വൈറൽ ആയിരിക്കുന്നത്.

Leave a Reply