You are currently viewing ന്നാ പിടിച്ചൊന്നുള്ള ഭാവത്തിൽ കു-ണ്ടിം മു-ലയും കാണിച്ചോണ്ട് നടക്കും. ഏതേലും ദാരിദ്ര്യം പിടിച്ചവൻ എങ്ങാനും ഞൊണ്ടിയാൽ കണ്ണീരും കയ്യും.. നടികൾക്കെതിരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ചും പോസ്റ്റുകൾ..

ന്നാ പിടിച്ചൊന്നുള്ള ഭാവത്തിൽ കു-ണ്ടിം മു-ലയും കാണിച്ചോണ്ട് നടക്കും. ഏതേലും ദാരിദ്ര്യം പിടിച്ചവൻ എങ്ങാനും ഞൊണ്ടിയാൽ കണ്ണീരും കയ്യും.. നടികൾക്കെതിരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ചും പോസ്റ്റുകൾ..

കഴിഞ്ഞ ദിവസം സാറ്റർഡേ നൈറ്റ്സ്‌ എന്ന നിവിൻ പോളി നായകനായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവനടികൾക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങളും അതിനെതിരെ താരങ്ങൾ പ്രതികരിച്ചതും എല്ലാമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വാർത്തയാകുന്നത്. സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് പ്രമോഷന്റെ ഭാഗമായി എത്തിയിരുന്നത്.

തന്നെ അതിക്രമിച്ചവനെ സാനിയ ഇയ്യപ്പൻ കരണത്തടിക്കുന്ന വീഡിയോ വൈറലാകുന്നുണ്ട്. അതുപോലെതന്നെ ഗ്രേസ് ആന്റണി തനിക്ക് ആ സമയത്ത് ഒരു മരവിപ്പ് അനുഭവപ്പെടുകയാണ് ഉണ്ടായത് എന്നും പ്രതികരിക്കാൻ സാധിച്ചില്ല എന്നും കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ കുറിപ്പുകളും മറ്റും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

നടിമാർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രശ്നം കാരണമാണ് കയറി പിടിക്കാൻ തോന്നിയത് എന്ന രൂപത്തിൽ അതിക്രമകാരികളെ അനുകൂല സ്വഭാവത്തോടെ കാണുന്ന ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറൽ ആവുകയുണ്ടായി. “ന്നാ പിടിച്ചൊന്നുള്ള ഭാവത്തിൽ കു ണ്ടിം മു ലയും കാണിച്ചോണ്ട് നടക്കും. ഏതേലും ദാരിദ്ര്യം പിടിച്ചവൻ എങ്ങാനും ഞൊണ്ടിയാൽ കണ്ണീരും കയ്യും ” എന്നാണ് കൂട്ടത്തിലൊരാൾ പങ്കുവച്ച പോസ്റ്റ്.

സാനിയ അയ്യപ്പന്റെ ഒരു ബിക്കിനി ഫോട്ടോയ്ക്കൊപ്പം ആണ് അയാൾ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറൽ ആവുകയും ഒരുപാട് കമന്റുകൾ ലഭിക്കുകയും ചെയ്തത്. സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന രൂപത്തിൽ സ്ത്രീകളെ അനുകൂലിച്ചും അതിക്രമിച്ച് കയറാൻ പാടില്ലായിരുന്നു എന്ന രൂപത്തിൽ ഉള്ള കമന്റുകളും ഒരുപാട് വന്നിട്ടുണ്ട്. ഏതുതരത്തിലുള്ള വസ്ത്രധാരണം ആണെങ്കിലും അത് കയറി പിടിക്കാൻ ഉള്ള ലൈസൻസ് അല്ല എന്നാണ് അവർക്ക് പറയാനുള്ളത്.

എന്നാൽ നേർവിപരീതമായി സ്ത്രീകളുടെ വസ്ത്രങ്ങൾ ആണ് എല്ലാത്തിനും കാരണം മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിലും പ്രലോഭിപ്പിക്കുന്ന തരത്തിലും ഉള്ള വസ്ത്ര ധാരണം സ്ത്രീകൾ ഒഴിവാക്കണമെന്ന രൂപത്തിലുമുള്ള കമന്റുകൾ ഒരുപാട് ആണ്. നടിയെ കയറിപ്പിടിച്ചതിന് കാരണം അവരുടെ വസ്ത്രധാരണം ആണെന്ന് പറഞ്ഞു മെഴുകുന്നവരും അനുവാദമില്ലാതെ പെണ്ണിനെ സ്പർശിക്കുന്നത് പെണ്ണിന്റെ പോരായ്മയും ആണിന്റെ പ്രിവിലേജും ആണെന്ന് എഴുതുന്നവരും എല്ലാം കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

സാനിയ ഇയ്യപ്പൻ പ്രതികരിച്ചതിന് നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. എന്തായാലും വലിയ അപമാനകരമായ ഒരു സംഭവം തന്നെയാണ് നടന്നിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം ഉള്ള ഈ രാജ്യത്ത് എന്തുകൊണ്ട് വസ്ത്ര ധാരണത്തെ മാത്രം കുറ്റപ്പെടുത്തുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നിരുന്നാൽ തന്നെയും ഈ സിനിമക്ക് ഇതിനേക്കാൾ വലിയ ഒരു പ്രമോഷൻ ലഭിക്കാനില്ല എന്ന മറ്റൊരു അവലോകന അർത്ഥത്തിൽ ചിന്തിക്കുന്നവരും ഇല്ലാതില്ല.

Leave a Reply