You are currently viewing സൂപ്പർ താര ചിത്രത്തിൽ ബിക്കിനിയണിയാൻ കീർത്തി സുരേഷിനോട് അണിയറ പ്രവർത്തകർ.. കീർത്തിയുടെ മറുപടി..

സൂപ്പർ താര ചിത്രത്തിൽ ബിക്കിനിയണിയാൻ കീർത്തി സുരേഷിനോട് അണിയറ പ്രവർത്തകർ.. കീർത്തിയുടെ മറുപടി..

ആ വസ്ത്രം മാത്രം ധരിച്ചുള്ള സീൻ ഉണ്ടെന്ന് സംവിധായകൻ: സൂപ്പർ താരത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒഴിവാക്കി കീർത്തി സുരേഷ

തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് അറിയപ്പെടാനും ഒരുപാട് ആരാധകരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കാനും താരത്തിനായി. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്.

2013ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. റിങ് മാസ്റ്റർ , ഇത് എന്ന മായം, നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് അറിയപ്പെടാനും അംഗീകാരങ്ങൾ ലഭിക്കാനും തുടങ്ങി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി . വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്.

സിനിമയിലും ജീവിതത്തിലും തന്റേതായാ വസ്ത്ര ധാരണ രീതി സൂക്ഷിക്കുന്നു എന്നത് താരത്തെക്കുറിച്ച് പറയാറുള്ള ഒരു സവിശേഷതയാണ്. താരത്തിന് ഒരുപാട് ആരാധകർ സൗത്ത് ഇന്ത്യയിൽ ഉണ്ട്. കുറച്ചു മുമ്പ് താരം പുതിയ സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറക്കുകയാണ് എന്നും പുതിയ സിനിമയിൽ ബിക്കിനി റോൾ താരം ചെയ്യുന്നുണ്ട് എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അതിന് എതിരെയാണ് ഇപ്പോൾ തരം രംഗത്ത് വന്നിരിക്കുന്നത്.

തടി കുറക്കണം എന്ന് ആഗ്രഹം മുൻപ് തന്നെ ഉണ്ടായിരുന്നു എങ്കിലും അതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണ് താരം പറയുന്നത്. അതേപോലെ തടി കുറയ്ക്കാൻ വേണ്ടി ഒരു വർഷത്തോളം നേരത്തെ ഞാൻ കഠിനമായി ശ്രമിച്ചിട്ടുണ്ട് എന്നും പറഞ്ഞു. ഒരു സൂപ്പർ സ്റ്റാറിന് ഒപ്പം ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അവസരം കിട്ടിയെന്നും എന്നാൽ അതിൽ ബിക്കിനി ധരിക്കേണ്ട രംഗം ഉള്ളത് കൊണ്ട് ആ സിനിമയിലെ അവസരം ഒഴിവാക്കുകയാണ് ചെയ്തത് എന്നാണ് താരം അതിനോട് ചേർത്തു പറഞ്ഞത്. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply