You are currently viewing ബീച്ച് സൈഡിൽ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട്.. പ്രിയതാരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

ബീച്ച് സൈഡിൽ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട്.. പ്രിയതാരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന നടിയുമാണ് ശ്രീമുഖി. ഒരു ടെലിവിഷൻ അവതാരകയായി തന്റെ കരിയർ ആരംഭിച്ച താരം ജൂലായ് എന്ന ചിത്രത്തിലെ സഹ കഥാപാത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേമ ഇഷ്ക് കാദൽ എന്ന ചിത്രത്തിലും താരം പ്രധാന വേഷം ചെയ്തു. തെലുങ്ക് ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വ്യക്തിത്വങ്ങളിലൊന്നാണ് താരം.

ഇന്നത്തെ തെലങ്കാനയിലെ നിസാമാബാദിൽ ആണ് താരം ജനിച്ചത്. ബിരുദ പഠനത്തിൽ താരം ദന്ത ചികിത്സ പഠിച്ചു. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് താരം ഒരു ടിവി ഷോയായ അദുർസ് അവതാരകയായി തന്റെ കരിയർ ആരംഭിച്ചു. കൂടാതെ സൂപ്പർ സിംഗർ 9 എന്ന ഗാന പരിപാടിയുടെയും അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളെയും ആരാധകർ സ്വീകരിച്ചത്.

ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തിൽ അല്ലു അർജുന്റെ സഹോദരിയായി ജൂലായിലും രാജി എന്ന കഥാപാത്രമായാണ് താരത്തിന്റെ അരങ്ങേറ്റം സംഭവിച്ചത്. നേനു ശൈലജയിലും താരം അഭിനയിച്ചു. സിനിമയിൽ രാമന്റെ സഹോദരിയായി സ്വച്ഛ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കയ്യടി നേടി. അടുത്ത വർഷം ശേഖര് കമ്മുലയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുളിൽ ഒരു ചെറിയ അതിഥി വേഷം ചെയ്തു ശ്രദ്ധേയയായി.

ധനലക്ഷ്മി തലുപ്പു തടിതേയ് , നര രോഹിതിന്റെ സാവിത്രി എന്നീ ചിത്രങ്ങളിലെ നായികയായി താരം മികവ് പുലർത്തി. ഇവയ്‌ക്കൊപ്പം തമിഴിലെ തന്റെ ആദ്യ ഫീച്ചർ സിനിമയും താരം ചെയ്‌തു. താരത്തിന്റെ 2015ലെ കന്നഡ -തെലുങ്ക് ദ്വിഭാഷാ ചിത്രമായ ചന്ദ്രിക, കന്നഡ സിനിമയിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. 2015-ൽ ദുബായിൽ നടന്ന സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് (സൈമ) യിൽ താരം സഹ – ആതിഥേയത്വം വഹിച്ചു.

ETV പ്ലസിന് വേണ്ടിയുള്ള സ്റ്റാൻഡ് അപ്പ് കോമഡി ഷോ പട്ടാസ് , സ്റ്റാർ മായ്ക്ക് വേണ്ടി ഭലേ ചാൻസ് ലെ എന്നിവയും താരം ആതിഥേയത്വം വഹിച്ചു. കൂടാതെ ജെന്റിൽമാൻ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019-ൽ, താരം ബിഗ് ബോസ് തെലുങ്ക് സീസൺ 3- ൽ ഒരു മത്സരാർത്ഥിയായി പ്രവേശിച്ചു. അവിടെ താരം റണ്ണർ അപ്പ് ആവുകയും ചെയ്തു. 2021ൽ ക്രേസി അങ്കിൾസ് എന്ന ചിത്രത്തിലെ നായികയായി താരം സിനിമയിലേക്ക് തിരിച്ചെത്തി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ ബോർഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കൊണ്ട് തരംഗമാവുകയും ചെയ്തിട്ടുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയ ഫോട്ടോകൾ ഏറ്റെടുത്തിട്ടുള്ളത്.

Leave a Reply