You are currently viewing നായികയില്ലാത്ത സിനിമ പിടിച്ചത് സ്ത്രീത്വത്തെ അപമാനിക്കൽ… പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഡോ: ഷാഹിദാ കമാൽ… സത്യമിങ്ങനെ

നായികയില്ലാത്ത സിനിമ പിടിച്ചത് സ്ത്രീത്വത്തെ അപമാനിക്കൽ… പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഡോ: ഷാഹിദാ കമാൽ… സത്യമിങ്ങനെ

മേക്കിങിലും തിരക്കഥയിലും മികവു പുലർത്തിയ മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ അൻപത് കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത ഒൻപത് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയത്. ഭീഷ്മ പർവത്തിനു ശേഷം അൻപത് കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർ​ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ ഭാഗത്തു നിന്നും പോസിറ്റീവ് റിവ്യൂകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് വനിതാ കമ്മീഷൻ അങ്കം ഡോക്ടർ ഷാഹിദാ കമ്മാൽ ചിത്രത്തിനെതിരെ സംസാരിച്ചു എന്ന രൂപത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാർത്ത ഉണ്ടായത്. എന്നാൽ പിന്നീട് ഷാഹിദ തന്നെ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ തെറ്റിദ്ധാരണകൾ നീക്കുകയുണ്ടായി.

കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഡോക്ടർ ഷാഹിദാ കമ്മാൽ പങ്കുവെച്ച ഒരു കമന്റിന്റെ പിന്നാലെയാണ് സോഷ്യൽ മീഡിയ സൈബർ അറ്റാക്കുകളുണ്ടായത്. ഷാഹിദ് പറഞ്ഞ ചില കാര്യങ്ങൾ മാത്രം എടുത്തു കൊണ്ട് കുറ്റപ്പെടുത്തുന്ന രൂപത്തിൽ വളച്ചൊടിക്കുകയാണ് സൈബർ ആക്രമികൾ ചെയ്തത് എന്നത് വ്യക്തമാണ്. നല്ല ഉദ്ദേശത്തോടു കൂടെ കുറിച്ച കമന്റ് വളരെ മോശപ്പെട്ട രൂപത്തിലേക്ക് വളച്ചൊടിച്ചു എന്നാണ് പിന്നീട് ഷാഹിദ തന്റെ വീഡിയോയിൽ പറയുന്നത്.

മമ്മൂട്ടി പങ്കുവെച്ച് പോസ്റ്റിന്റെ താഴെ ഡോക്ടർ ഷാഹിദ കമാൽ പങ്കുവെച്ച് കമന്റ് ഇങ്ങനെയാണ്:
“കണ്ണൂർ സ്ക്വാഡ് കണ്ടു തിയേറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ ഒരു റിയൽ സ്റ്റോറി പോലിസുകാരേയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്ക ണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം
ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്.

സ്പെഷ്യൽ സ്ക്വാഡിനെ പറ്റി ലോക്കൽ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു
ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പോലിസും നല്ലതാണ്

പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ
ഒരു നായിക വേണ്ടേ ?” വളരെ ആകർഷകമായ ഭാഷയിൽ തന്റെ സന്തോഷങ്ങൾ മുഴുവൻ രേഖപ്പെടുത്തിയ ഡോക്ടർ ഷാഹിദാ കമ്മാലിന്റെ കുറിപ്പിനെ വളരെ മോശമായ രൂപത്തിലാണ് ചില വാർത്താ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തു വന്നത് എന്ന് പിന്നീട് ചെയ്ത ഫേസ്ബുക്ക് വീഡിയോയിൽ അവർ തന്നെ പറയുന്നുണ്ട്. നായികയില്ലാത്ത സിനിമ പിടിച്ചത് സ്ത്രീത്വത്തെ അപമാനിക്കൽ… പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്ന് താരം ചോദിച്ചു എന്നുള്ള രൂപത്തിൽ ആണ് വാർത്തകൾ വന്നത്.

മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ഇവർ പങ്കുവെച്ച് കമന്റ് പൂർണമായി വായിക്കുകയാണെങ്കിൽ ഉണ്ടായ ചേച്ചി തരണയിൽ നിന്ന് പുറത്തു കടക്കാൻ കഴിയും എന്നത് ഉറപ്പാണ് കാരണം അവർ തന്റെ സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചതിനു ശേഷം ഒരു സിനിമയായാൽ നായിക വേണ്ട എന്ന് ഒരു ചോദ്യം മാത്രമാണ് ഉന്നയിച്ചിട്ടുള്ളത് എന്നും അതിനെ മറ്റതാർഥത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല എന്നും കമന്റ് വായിച്ചാൽ മനസ്സിലാവുന്നതാണ്.

Leave a Reply