You are currently viewing സൂപ്പർ കൂൾ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയായ ഈ താരത്തെ മനസിലായോ??

സൂപ്പർ കൂൾ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയായ ഈ താരത്തെ മനസിലായോ??

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പൂനം ബജ്‌വ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു.

2005 ൽ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. പുതിയ കഥാപാത്രങ്ങൾ താരത്തെ ഇന്നും തേടിയെത്തുകയാണ്. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2005 ലെ മിസ് പൂനെ സൗന്ദര്യമത്സര ജേതാവാകാൻ താരത്തിനു സാധിച്ചു. പിന്നീട് ഒരു രാമ്പ് വാക്കിൽ ആദ്യ സിനിമയുടെ സംവിധായകൻ താരത്തെ കാണുകയും സിനിമയിൽ അവസരം നൽകുകയും ചെയ്തു.

2005 ൽ പുറത്തിറങ്ങിയ റൊമാന്റിക് തെലുങ്ക് സിനിമയായ മോഡട്ടി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നാഗാർജ്ജുന നായകനായി പുറത്തിറങ്ങിയ ബോസ് ഉൾപ്പെടെ മൂന്നോളം തെലുങ്ക് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ശേഷം 2006 ൽ ദർശൻ നായകനായി പുറത്തിറങ്ങിയ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി കന്നടയിലും പ്രത്യക്ഷപ്പെട്ടു.

താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വെനീസിലെ വ്യാപാരി മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിലും താരം നിറ സാന്നിധ്യമാണ്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം ഈയടുത്തായി കൂടുതൽ കാണപ്പെടുന്നത്.

ഇപ്പോൾ വീണ്ടും താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമറിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെച്ചത്. മികച്ച അഭിപ്രായങ്ങളാണ് പുതിയ ഫോട്ടോകൾക്ക് താഴെ പ്രേക്ഷകർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply