You are currently viewing മാറ് മറക്കാൻ സമരം ചെയ്തിടത്ത് ഇന്ന് സ്ത്രീകൾ മാറ് തുറന്നിടുകയല്ലേ എന്നാണ് അവരുടെ ചോദ്യം.. സാധിക വേണുഗോപാൽ

മാറ് മറക്കാൻ സമരം ചെയ്തിടത്ത് ഇന്ന് സ്ത്രീകൾ മാറ് തുറന്നിടുകയല്ലേ എന്നാണ് അവരുടെ ചോദ്യം.. സാധിക വേണുഗോപാൽ

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായ അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു. ആദ്യ അഭിനയത്തിലൂടെ തന്നെയാ താരത്തിന് മികവ് അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്ന് ചുരുക്കം.

2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത് സിനിമ മോഡൽ എന്നീ കരിയറിലെ വ്യത്യാസങ്ങളെക്കുറിച്ചും ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആണ് താരം തുറന്നു സംസാരിച്ചിരിക്കുന്നത്. കൾച്ചറിനെയും പ്രൊഫഷനേയും കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ല എന്നും താരം തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സിനിമയും മോഡലിംഗും ഒരുപോലെയല്ല എന്നും അവ തമ്മിൽ നല്ല വ്യത്യാസമുണ്ട് എന്നും താരം പറയുന്നുണ്ട്. സിനിമയിൽ ക്ലൈന്റിന്റെആവശ്യം എന്താണ് അത് മാത്രമേ പരിഗണിക്കുന്നു ഉള്ളൂ എന്നാൽ സിനിമയിൽ അങ്ങനെയല്ല നമുക്ക് നമ്മുടെ ലിമിറ്റേഷനുകളെ കുറിച്ച് സംസാരിക്കാൻ സാധിക്കും എന്നാണ് താരം പറഞ്ഞത്. മോഡലിങ്ങിൽ ഒരിക്കലും നമുക്ക് നമ്മുടെ പരിമിതികളെക്കുറിച്ച് പറയാൻ സാധിക്കില്ല എന്നും ക്യാമറക്ക് മുൻപിൽ എന്തും ചെയ്യാൻ മോഡലിങ്ങിൽ ഒരു മോഡൽ തയ്യാറാക്കേണ്ടി വരും എന്നും താരം പറഞ്ഞു.

അതുകൊണ്ടുതന്നെ മോഡലിംഗ് എനിക്ക് കൺഫേർട്ട് സോൺ അല്ല എന്നും ഒരു ബിക്കിനി ഫോട്ടോഷൂട്ട് ഞാൻ ഇതുവരെ ചെയ്തിട്ടില്ല എന്നും താരം പറഞ്ഞു ബിക്കിനി ധരിക്കാൻ ഞാൻ ഇപ്പോഴും കോൺഫിഡന്റ് ആയിട്ടില്ല എന്നും താരം പറയുന്നുണ്ട് എന്നാൽ ഒരുപാട് എക്സ്പോസീവായ ഫോട്ടോ ഷോട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. എങ്കിലും ബിക്കിനി ഫോട്ടോഷൂട്ടിലേക്ക് മനസ്സ് പാകപ്പെട്ടിട്ടില്ല എന്നാണ് താരം പറയുന്നത്.ടൂ പീസ് കൈൻഡ് ഓഫ് സാധനം ഞാൻ ചെയ്തിട്ടില്ല എന്ന് താരം പറയുന്നുണ്ട്.

മാറുമറക്കാൻ സമരം ചെയ്ത സ്ഥലത്താണ് ഇപ്പോൾ മാറ് തുറന്നു കാണിച്ചു കൊണ്ട് നടക്കുന്നത് എന്ന് പലരും പറയാറുണ്ട്. പക്ഷേ അതിന് എനിക്ക് പറയാനുള്ളത് അതെല്ലാം ഓരോരുത്തരുടെയും താൽപര്യമാണ് എന്ന് മാത്രമാണ്. തന്റെ പോളിസി ആരെയും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എന്നും നമുക്ക് ഇഷ്ടമുള്ളത് നമുക്ക് ചെയ്യാമെന്ന് മറ്റൊരാളെ ദ്രോഹിക്കാത്തിടത്തോളം കാലം അതിനെ ഒരാൾക്ക് ജഡ്ജ് ചെയ്യാനോ ചോദ്യം ചെയ്യാനോ അവകാശമില്ല എന്നും താരം പറയുന്നു .

Leave a Reply