You are currently viewing ജയ് ശ്രീ റാം… എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ അഞ്ച് നേരം നിസ്കരിക്കാത്തവരും കുർബാന കൂടാത്തവരും മാത്രം വന്നാൽ മതി… സാധിക വേണുഗോപാൽ.

ജയ് ശ്രീ റാം… എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ അഞ്ച് നേരം നിസ്കരിക്കാത്തവരും കുർബാന കൂടാത്തവരും മാത്രം വന്നാൽ മതി… സാധിക വേണുഗോപാൽ.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവുകൾ തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക പ്രീതി കരസ്ഥമാക്കിയ താരം മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും വളരെ വ്യക്തമായി താരം ഏത് വേദിയിലും തുറന്നു പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ പലപ്രാവശ്യം താരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരന്തരമായി സംവദിക്കുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ് പതിവ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്.

അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഒരുപാട് പോസ്റ്റുകളും അഭിപ്രായപ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉടനീളം അപ്ലോഡ് ചെയ്യപ്പെടുകയും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പലതും വിമർശനാത്മകമായി ചർച്ച ചെയ്യപ്പെടുകയും പൊളിച്ച് എഴുതപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഒരു പോസ്റ്റാണ് ഇപ്പോൾ താരം പങ്കുവെച്ചിട്ടുള്ളത്.

ഭഗവാന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതിനൊപ്പം ജയ് ശ്രീരാം എന്നും ഏതൊരു ദൈവിക അനുഗ്രഹത്തേക്കാളും പ്രധാനമാണ് ധർമ്മം എന്നും എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ അഞ്ച് നേരം നിസ്കരിക്കാത്തവരും കുർബാന കൂടാത്തവരും മാത്രം വന്നാൽ മതിഎന്നും ക്യാപ്ഷൻ നൽകുകയും ചെയ്തിരിക്കുകയാണ്. ഒരാവശ്യവും ഇല്ലാതെ മറ്റുള്ളവരുടെ ആരാധനാ കാര്യങ്ങളിലും വിശ്വാസ കാര്യങ്ങളിലും കയറി ഇടപെടുന്നതിന് എതിരെ ഉള്ള ഒരു മുൻകൂർ ജാമ്യം പോലെയാണ് താരത്തിന്റെ ക്യാപ്ഷൻ വന്നിട്ടുള്ളത്. എന്തായാലും വളരെ പെട്ടെന്ന് പോസ്റ്റ് വൈറൽ ആയിട്ടുണ്ട്.

Leave a Reply