You are currently viewing ‘ഈ ടൈപ്പ് നടിമാരെ..’; രശ്മികയെ ട്രോളി ഋഷബ്‌ ഷെട്ടി; രശ്മികയോടൊപ്പം  അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് “കാന്താരാ” താരം.. സാമന്തക്കും സായി പല്ലവിക്കും വാഴ്ത്ത്..

‘ഈ ടൈപ്പ് നടിമാരെ..’; രശ്മികയെ ട്രോളി ഋഷബ്‌ ഷെട്ടി; രശ്മികയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് “കാന്താരാ” താരം.. സാമന്തക്കും സായി പല്ലവിക്കും വാഴ്ത്ത്..

‘ഈ ടൈപ്പ് നടിമാരെ..’; രശ്മികയെ ട്രോളി ഋഷബ്‌ ഷെട്ടി; സാമന്തക്കും സായി പല്ലവിക്കും വാഴ്ത്ത് നടി രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് കന്നഡ താരം ഋഷബ്‌ ഷെട്ടി..

കന്നഡ സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ് ഋഷബ്‌ ഷെട്ടി. 66-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ താരം സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ബ്ലോക്ബസ്റ്റർ സിനിമയായ കാന്താരയിലൂടെ താരം അറിയപ്പെടുന്നു.

സിനിമ മേഖലയിൽ തന്നെ സജീവമായി നിലനിൽക്കുന്ന പ്രമുഖരിൽ പലരും സിനിമ കാണുകയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്തയായിരുന്നു. ഒരുപാട് കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയാണ് കാന്താര. സിനിമയുടെ വിജയത്തിന് ശേഷം ഇപ്പോൾ താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ആണ് വൈറൽ ആകുന്നത്.

നടി രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്നാണ് താരത്തോട് ചോദിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നത് എന്ന് ഞാന്‍ തീരുമാനിക്കുന്നത് എന്നാണ് താരം ആദ്യം പറഞ്ഞത്.

നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിച്ച് എനിക്ക് ഇഷ്ടമല്ല എന്നും സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്. നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണ് എന്നാണ് താരം പറഞ്ഞത്. സാമന്ത എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രേക്ഷകര്‍ അവരെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ തിരച്ചു വരട്ടെ എന്നും താരം പറ‍ഞ്ഞിട്ടുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ അഭിമുഖം വൈറലായിരിക്കുന്നത്.

രശ്മിക ഋഷബ്‌ ഷെട്ടിയുടെ സുഹൃത്തുമായി പ്രണയത്തിലാവുകയും വിവാഹമുറപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ആ വിവാഹം മുടങ്ങുകയായിരുന്നു. ഈയൊരു സംഭവത്തിന്‌ ശേഷം രശ്മിക കന്നഡയിൽ അഭിനയിച്ചിട്ടില്ല. ഈയൊരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അവരോടു കൂടെ അഭിനയിക്കാൻ താല്പര്യം ഇല്ലെന്ന് താരം പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചത് എന്നാണ് ആരാധകർ കരുതുന്നത്.

Leave a Reply