You are currently viewing അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു. ഇന്ന് ട്രോളുന്നവർ നാളെ അത് തിരിച്ചു പറയും : പ്രിയ വാരിയർ…

അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു. ഇന്ന് ട്രോളുന്നവർ നാളെ അത് തിരിച്ചു പറയും : പ്രിയ വാരിയർ…

അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു. ഇന്ന് ട്രോളുന്നവർ നാളെ അത് തിരിച്ചു പറയും : പ്രിയ വാരിയർ.

ഒരൊറ്റ രാത്രികൊണ്ട് ഇന്ത്യയിലോട്ടാകെ തരംഗമായി മാറിയ മലയാള സിനിമ താരമാണ് പ്രിയ പ്രകാശ് വാരിയർ. അഭിനയിച്ച ആദ്യ സിനിമയിലെ ഒരു ഗാനത്തിലൂടെ താരം ഇന്ത്യയിൽ തന്നെ സെൻസേഷനൽ താരമായി മാറി. ഒട്ടും പ്രതീക്ഷിക്കാതെയാണ് താരത്തിന്റെ സിനിമ ലോകത്തുള്ള വളർച്ച ഉണ്ടായത്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. കരിയർ എന്ന നിലയിൽ താരത്തിന്റെ വളർച്ച ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ആദ്യ സിനിമയിലെ ഗാനം പുറത്തായതോടെ താരം ഇന്ത്യയിൽ തന്നെ ട്രെൻഡിങ് ആയി മാറി. 2018 ലെ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റി എന്ന നിലയിലേക്ക് വരെ താരം ഉയർന്നു.

താരം സമൂഹമാധ്യമങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. സിനിമയിൽ ആദ്യം വന്ന സമയത്ത് താരം നേരിടേണ്ടി വന്ന പ്രശ്നങ്ങളും ട്രോളുകളും എത്രത്തോളം ഭയാനകമായിരുന്നു എന്ന് താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. പെട്ടെന്ന് ഒരു ദിവസമായിരുന്നു താൻ സെലിബ്രിറ്റി ആയത് എന്നും, താമസിയാതെ തന്നെ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിണ്ടി വന്ന വ്യക്തിയും ഞാനായി എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

കോളേജിൽ പഠിക്കുന്ന സമയത്താണ് ആദ്യ സിനിമയുടെ ഗാനം റിലീസായത്. ഒരിക്കലും വിചാരിച്ചിരുന്നില്ല ആ പാട്ട് അത്രത്തോളം ട്രെൻഡിങ് ആയിരിക്കുമെന്ന്. പക്ഷേ വിചാരിച്ചതിനപ്പുറത്തേക്ക് പാട്ട് വൈറൽ ആവുകയായിരുന്നു. പക്ഷേ താമസിയാതെ എനിക്കെതിരെ ഒരുപാട് ട്രോളുകൾ വന്നു. അഭിനയം വരെ എനിക്ക് അറിയില്ല എന്ന് വരെയുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.
എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

പതിനെട്ടാം വയസ്സിലാണ് ഞാൻ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഞാൻ അഭിനയിച്ചു തുടങ്ങിയ സമയമായിരുന്നു. ആദ്യ സിനിമ ആയതുകൊണ്ട് തന്നെ ഒരുപാട് ബഹളങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് എനിക്കെതിരെയുള്ള ട്രോളുകളുടെ ചാകരയായിരുന്നു. ഓരോ ദിവസവും ഓരോ തരത്തിലുള്ള ട്രോളുകളാണ് എനിക്കെതിരെ വന്നത്. അഭിനയം പോലും എനിക്ക് അറിയാവുന്ന പണിയാണോ എന്ന് വരെ ഞാൻ ചിന്തിച്ചു.
പക്ഷേ ഇപ്പോൾ അത് സഹജമായി. അത്തരത്തിലുള്ള നെഗറ്റീവ് ട്രോളുകളെ മൈൻഡ് ചെയ്യാറില്ല എന്നും താരം കൂട്ടിച്ചേർത്തു.

തൻഹ എന്ന സിനിമയിലൂടെ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും മലയാള സിനിമ പ്രേമകളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ക്യാമ്പസ് സിനിമ ഒരു അഡാർ ലൗവിലൂടെയാണ്. പിന്നീട് താരം കണ്ണട ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സിനിമകളിലും അഭിനയിച്ചു. ഇപ്പോൾ വീണ്ടും താരം മലയാള സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. അതിന്റെ പ്രചരണത്തിൽ ആണ് ഇപ്പോൾ താരം.

Leave a Reply