You are currently viewing എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി.. നയന്താര പറയുന്നു

എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി.. നയന്താര പറയുന്നു

എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആകെ ചീത്തപ്പേരായി: ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് നയൻതാര

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടുകയും നില നിർത്തുകയും ചെയ്യുന്ന അഭിനേത്രിയാണ് നയൻ‌താര. മലയാളത്തിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. എങ്കിലും മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കാനും മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിച്ച കയ്യടി വാങ്ങിയ താരമാണ് നയൻതാര

അഭിനയത്തിന് പുറമെ ചലച്ചിത്രനിർമ്മാതാവ് എന്ന നിലയിലും താരമിപ്പോൾ സജീവമായി നില നിൽക്കുകയാണ്. രണ്ടു പതിറ്റാണ്ടോളമായി 75 സിനിമകളിൽ അധികം താരം ചെയ്യുകയും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുകയാണ്.അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. ഭാഷ ഏതാണെങ്കിലും നിറഞ്ഞ കയ്യടി ആണ് താരത്തെ എപ്പോഴും സ്വീകരിക്കാറുള്ളത്.

ഇന്ന് ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഏറ്റവും ആദ്യം പറയുന്നത് താരത്തിന്റെ പേര് തന്നെയായിരിക്കും. നടി എന്നതിനപ്പുറം ടെലിവിഷൻ അവതാരകയായും മോഡലായും ചലച്ചിത്ര നിർമ്മാതാവായും താരം സിനിമയിലെ പല മേഖലകളിലും ഉയർച്ചകൾ നേടിക്കൊണ്ടിരിക്കുകയാണ്. 2003 മുതൽ താരം സിനിമ മേഖലയിൽ ഇപ്പോഴും സജീവമായി തുടരുകയും ചെയ്യുന്നു. മികച്ച പ്രേക്ഷക പ്രീതി താരം ഇപ്പോഴും നില നിർത്തുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറൽ ആകുകയാണ്. സൂര്യ നായകനായി തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ വമ്പൻ വിജയം നേടി എടുത്ത ഗജനി എന്ന ചിത്രത്തിലെ കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനം ആയിരുന്നു എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്ന് താരം പറഞ്ഞു.

എന്നോട് തിരക്കഥ പറയുമ്പോൾ ഉള്ളത് പോലെ അല്ലായിരുന്നു ചിത്രം പുറത്തു വന്നപ്പോൾ എന്നും വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത് എന്നും പക്ഷെ, അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു എന്നും താരം പറഞ്ഞു. കഥ ശ്രദ്ധിച്ച് കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കാൻ തുടങ്ങിയതും അതിനു ശേഷമാണ് എന്നും താരം പറയുന്നുണ്ട്.

രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയിക്കൊപ്പം ശിവകാശി എന്ന ചിത്രത്തിൽ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു എന്നും അവയെല്ലാം കരിയറിലെ വലിയ വിജയങ്ങൾ ആയിരുന്നു എന്നും താരം പറഞ്ഞു. സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ലേഡീസ് സൂപ്പർസ്റ്റാർ എന്ന പദവി അലങ്കരിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോഴും. അതുകൊണ്ടുതന്നെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാനും നില നിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply