You are currently viewing Mee too പ്രശ്നങ്ങൾക്ക് പിന്നിൽ എന്താണെന്ന് ആർക്കറിയാം… ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല… ആരുടേയും കൂടെ നിൽക്കാനുമാകില്ല… സാധിക വേണുഗോപാൽ…

Mee too പ്രശ്നങ്ങൾക്ക് പിന്നിൽ എന്താണെന്ന് ആർക്കറിയാം… ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല… ആരുടേയും കൂടെ നിൽക്കാനുമാകില്ല… സാധിക വേണുഗോപാൽ…

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും താരം എടുത്തതിനു ശേഷം ആണ് അഭിനയം മേഖലയിലേക്ക് താരം കടന്നിരിക്കുന്നത്. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് / മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആവുകയും ജനപ്രിയ അഭിനേത്രി ആയി മാറുകയും ചെയ്തു. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പട്ടുസാരി’ എന്ന സീരിയലിലെ ത്രത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തിനും ജീവൻ നൽകുന്നത്. നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം പങ്കെടുക്കുന്ന മോഡൽ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വളരെ ചർച്ചയാകുന്ന mee too പ്രശ്നങ്ങളെക്കുറിച്ചും അതിനോട് സമാനമായ തുറന്നു പറച്ചിലുകളെ കുറിച്ചുമാണ് താരം പറയുന്നത്.

ഓരോ mee too പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നത് വാർത്തകളിലൂടെ ആണ് എന്നും ആ വാർത്തകൾക്ക് പിന്നാലെ ആരും പോകാത്തതു കൊണ്ട് അതിന്റെ പിറകിൽ എന്താണ് സംഭവിക്കുന്നത് എന്നും ആരുടെ ഭാഗത്താണ് തെറ്റ് എന്ന് നമ്മൾക്ക് മനസ്സിലാക്കാനോ വിലയിരുത്താനോ ആരുടെയെങ്കിലും പക്ഷം ചേരാനോ കഴിയില്ല എന്നാണ് താരം പറയുന്നത്. ഒരാളെ സപ്പോർട്ട് ചെയ്യണം എങ്കിൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയിരിക്കണം എന്നും താരം പറയുന്നുണ്ട്.

തുറന്നുപറച്ചിലുകൾ നല്ലതല്ലേ അവ വേണ്ടതല്ലേ എന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി താരം പറയുന്നത് തുറന്നുപറയണം ഓരോ വിഷമങ്ങളും സഹിക്കുന്ന സമയത്താണ് തുറന്നു പറയേണ്ടത് എന്നും അത് സഹിച്ചതിനു ശേഷം അഞ്ചോ ആറോ എട്ടോ കൊല്ലങ്ങൾക്ക് ശേഷം ആണ് ഇന്ന് തുറന്നു പറച്ചിലുകളും നടക്കുന്നത് അതിനോട് യോജിക്കാൻ കഴിയില്ല എന്നും അത് അവരുടെ അവസ്ഥ കൊണ്ടായിരിക്കാം എന്ന് അറിയാമെങ്കിലും ഒരുപാട് വർഷങ്ങൾക്കു ശേഷം തുറന്നു പറയുന്നതിനു വാല്യൂ കിട്ടുന്നില്ലല്ലോ എന്നാണ് താരം ചോദിക്കുന്നത്.

Sadhika
Sadhika
Sadhika
Sadhika
Sadhika

Leave a Reply