You are currently viewing രാവിലെ ഭർത്താവിന്റെ കാല് തൊട്ട് തൊഴണം.. ഭർത്താവ് പറയുന്നത് അനുസരിക്കും നിയന്ത്രിക്കുന്ന ഭർത്താവ് പ്രശ്നമല്ലെന്ന് സ്വാസിക

രാവിലെ ഭർത്താവിന്റെ കാല് തൊട്ട് തൊഴണം.. ഭർത്താവ് പറയുന്നത് അനുസരിക്കും നിയന്ത്രിക്കുന്ന ഭർത്താവ് പ്രശ്നമല്ലെന്ന് സ്വാസിക

ഭർത്താവ് പറയുന്നത് അനുസരിക്കും നിയന്ത്രിക്കുന്ന ഭർത്താവ് പ്രശ്നമല്ലെന്ന് സ്വാസിക

മിനി സ്ക്രീനിലെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ പുറത്തിറങ്ങിയ സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചു

മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ താരത്തിന് കരസ്ഥമാക്കാനായത്. അതിനപ്പുറം സീരിയലിലൂടെ ഒരുപാട് ആരാധകരുടെ വർധിപ്പിക്കാനായിട്ടുണ്ട്. അത്ര മികച്ച രൂപത്തിലേളൻ ആണ് വേഷം താരം അവതരിപ്പിച്ചത്.

ഇപ്പോൾ സിനിമ അഭിനയത്തെക്കുറിച്ചും തുടർന്നുള്ള സ്വപ്നങ്ങളെക്കുറിച്ചും താരം പറയുന്നത് ആരോഗ്യമുള്ള കാലത്തോളം സിനിമയിൽ തുടരണം എന്ന് ആഗ്രഹമുണ്ട് എന്നും അത് നായികയായി തന്നെ വേണമെന്നില്ല എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരുപാട് സിനിമകൾ ചെയ്യണമെന്നും ഒരുപാട് കാലം സിനിമാമേഖലവും നിലനിൽക്കണമെന്നും ആണ് തന്റെ ആഗ്രഹമെന്നും താരം പറയുകയുണ്ടായി.

അതിനൊപ്പം തന്നെ താരം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സ് തുറക്കുന്നുണ്ട്. എനിക്ക് വിവാഹം കഴിക്കാനും കുടുംബവുമായി ജീവിക്കുവാനും തന്നെയാണ് ആഗ്രഹിക്കുന്നത് എന്നാൽ അതിനു വേണ്ടി തിരക്ക് കൂട്ടുന്നില്ല എന്നും താരം പറയുന്നു എന്ന് വിവാഹം വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല എന്ന് വിവാഹ ബന്ധത്തെ പവിത്ര ബന്ധമായി കാണുന്ന ഒരാളാണ് ഞാൻ എന്നും താരം പറയുകയുണ്ടായി.

എന്റെ ഭർത്താവ് കുറച്ച് നിയന്ത്രണങ്ങൾ വെക്കുന്ന ആളായാലും എനിക്ക് കുഴപ്പമില്ല എന്നും അത് എന്റെ മാത്രം കാര്യമാണ് എന്നും എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം എന്നില്ല എന്നും താരം പറഞ്ഞു. ഭർത്താവിന് ഭക്ഷണം പാചകം ചെയ്യുന്നതും ഭർത്താവ് എവിടെയെങ്കിലും പോയാൽ വരുന്നത് വരെ കാത്തിരിക്കുന്നതും എനിക്കിഷ്ടമാണ് എന്നും താരം പറഞ്ഞു. രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴണം എന്നത് തന്റെ ആഗ്രഹമാണ് എന്നും അത് എത്രത്തോളം പ്രാക്ടിക്കൽ ആകുമെന്ന് അറിയില്ല എന്നും താരം പറഞ്ഞു.

നിയന്ത്രണ സ്വഭാവമുള്ള ആളുകളെ ഇഷ്ടമാണ് എന്നും താരം കൂട്ടിച്ചേർത്തു.​ ഡോമിനിറ്റിങ് പവറുള്ള ഭർത്താവും നോ പറയേണ്ട ആവശ്യം ഉണ്ടെങ്കിൽ നോ പറയാനും അത് സ്വീകരിക്കാനും എനിക്ക് ഇഷ്ടമാണ് എന്നും താരം ആഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ അഭിമുഖം വൈറലായിരിക്കുകയാണ്.

Leave a Reply