You are currently viewing അഭിനയിച്ച് കിട്ടുന്ന പൈസ കൊണ്ടു വാങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്… എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല… തുറന്നടിച്ച് സാനിയ ഇയ്യപ്പൻ….

അഭിനയിച്ച് കിട്ടുന്ന പൈസ കൊണ്ടു വാങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്… എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല… തുറന്നടിച്ച് സാനിയ ഇയ്യപ്പൻ….

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് നായികാ സ്ഥാനം വരെ എത്തുകയും കരിയർ വളരെ മനോഹരമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന നടിമാരിൽ പ്രമുഖയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം.

മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ചെറുപ്പത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു എന്ന് ചുരുക്കം.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്

പക്ഷെ ബോൾഡ് ഫോട്ടോ ഷൂട്ട്കളിലൂടെ ഒരുപാട് സദാചാര കമന്റുകൾ ലഭിച്ചിരുന്നു. ശക്തമായ സൈബർ അക്രമണങ്ങൾ ഉണ്ടായതു കൊണ്ട് തന്നെ ഇപ്പോൾ താരം അവർക്ക് മറുപടി നൽകിയിരിക്കുകയാണ്. ഞാൻ ആരെയും വിലയിരുത്താൻ പോകുന്നില്ല അതുകൊണ്ട് എന്നെ ആരും വിലയിരുത്താൻ വരരുത് എന്നാണ് താരം ആദ്യം തന്നെ പറയുന്നത്.

എന്റെ വസ്ത്രധാരണം എനിക്ക് അത് വൾഗറായി തോന്നുന്നില്ല എന്നും ഇഷ്ടമായതിനാൽ ധരിക്കുന്നു എന്നും എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ് എന്നുമാണ് താരം അതിനോട് ചേർത്ത് പറഞ്ഞത്. സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പണം കൊണ്ടാണ് ഡ്രസ്സ്‌ വാങ്ങുന്നത് എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Leave a Reply