You are currently viewing കാണാൻ ഭംഗിയുമില്ല കളറുമില്ല എന്നിട്ടും നീ ഈ നിലയിലെത്തിയല്ലോ: കൂടെ അഭിനയിച്ച ആ സുന്ദരിയായ നടി തന്നോട് പറഞ്ഞതിനെ പറ്റി വേദനയോടെ നവ്യാ നായർ…

കാണാൻ ഭംഗിയുമില്ല കളറുമില്ല എന്നിട്ടും നീ ഈ നിലയിലെത്തിയല്ലോ: കൂടെ അഭിനയിച്ച ആ സുന്ദരിയായ നടി തന്നോട് പറഞ്ഞതിനെ പറ്റി വേദനയോടെ നവ്യാ നായർ…

കാണാൻ ഭംഗിയുമില്ല കളറുമില്ല എന്നിട്ടും നീ ഈ നിലയിലെത്തിയല്ലോ: കൂടെ അഭിനയിച്ച ആ സുന്ദരിയായ നടി തന്നോട് പറഞ്ഞതിനെ പറ്റി വേദനയോടെ നവ്യാ നായർ…

മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ നടിയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച പല സിനിമകളും ഇപ്പോഴും ഹിറ്റാണ്.

വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും താരത്തിനെ കയ്യിൽ ഭദ്രമായിരുന്നു അത്രത്തോളം മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിച്ചത്. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം.

സിനിമ മേഖലയിൽ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട് താരം അവധിയെടുക്കുകയും ഒരുപാട് വർഷങ്ങൾക്കിപ്പുറം ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ തിരിച്ചുവരികയും ചെയ്തിരിക്കുകയാണ്. അതോടുകൂടി തന്നെ താരത്തിന്റെ ഫോട്ടോകളും പോസ്റ്റുകളും ആരാധകർ സ്വീകരിക്കുന്നത് പോലെ തന്നെ താരത്തിന്റെ ആഭിമുഖങ്ങൾക്കും എന്ന് ഒരുപാട് ആരാധകരുണ്ട്. താരം ഈ അടുത്ത് പ്രശസ്ത സോഷ്യൽ മീഡിയ ചാനലായ ഡൂൾ ന്യൂസ് ൽ പറഞ്ഞ ചില സൗന്ദര്യ സങ്കൽപ്പ വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

നിറത്തിന്റെ പേരിലുള്ള പല അധിക്ഷേപങ്ങളും കുത്തുവാക്കുകളും ആദ്യ സമയങ്ങളിൽ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. തനിക്ക് നിറമില്ലാത്തതിന്റെ വിഷയത്തിൽ ആദ്യം വിഷമം ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. ഇരുണ്ട നിറമുള്ള ആളായിരുന്നു ഞാൻ. അതേ അവസരത്തിൽ എന്നോടൊപ്പമുള്ള മറ്റു നടിമാരൊക്കെ അത്യാവശ്യം നിറം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പല വേദികളിൽ പങ്കെടുക്കാൻ എനിക്ക് മടിയായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു.

പിന്നീടാണ് അഭിനയത്തിന് നിറം മാനദണ്ഡമല്ല എന്ന ബോധം എനിക്കുണ്ടായത്. അതുകൊണ്ട് ഇപ്പോൾ ആ ചിന്ത മാറിയിട്ടുണ്ട് എന്ന് താരം പറഞ്ഞു. ഇതേ അവസരത്തിൽ തന്നോട് ഒരു നിറമുള്ള അത്രയും സജീവമല്ലാത്ത ഒരു നടി നിറത്തെ സംബന്ധിച്ചുള്ള ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഞാൻ വേദനയോടെ ഓർക്കുകയാണ് എന്ന് പറഞ്ഞതിനുശേഷം താരം പറഞ്ഞ വാക്കുകൾ പ്രേക്ഷകരും കേട്ടത് വേദനയോടെ തന്നെയാണ്. നിനക്ക് നിറം ഇല്ല പക്ഷേ നീ സിനിമയിൽ സജീവമാണ്, എന്നാൽ എനിക്ക് നിറം ഉണ്ടായിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്.

ഇത്തരത്തിലുള്ള വാക്കുകളെല്ലാം വലിയ വിഷമമാക്കി ഉണ്ടാക്കിയിരുന്നു എന്ന് താരം പറയുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെയാണ്. ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സിനിമയും വലിയ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

Leave a Reply