You are currently viewing അഖിൽ മാരാർ അത് ചെയ്യാത്തത് ക്യാമറ ഉള്ളത് കൊണ്ടായിരിക്കാം; അത്തരം ഗെയിം ഞാൻ പ്രോത്സാഹിപ്പിക്കില്ല’; റിയാസ്…

അഖിൽ മാരാർ അത് ചെയ്യാത്തത് ക്യാമറ ഉള്ളത് കൊണ്ടായിരിക്കാം; അത്തരം ഗെയിം ഞാൻ പ്രോത്സാഹിപ്പിക്കില്ല’; റിയാസ്…

ബിഗ് ബോസ് സീസൺ ഫോറിൽ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും പിന്തുണയും തുടക്കം മുതൽ ലഭിച്ച കഴിഞ്ഞ സീസൺ മത്സരാർത്ഥികളിലൊരാളാണ് റിയാസ് സലിം. തുടക്കം മുതൽ തന്നെ ആവേശകരമായി ബിഗ് ബോസിനെ മുന്നോട്ടു നയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസിന് ശേഷം വലിയ തോതിൽ പ്രേക്ഷക പ്രീതിയും പിന്തുണയും റിയാസിന് വർധിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രൂപത്തിലാണ് അറിയപ്പെടുന്നത്.

താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് സീസൺ ഫൈവ് ലെ മത്സരാർത്ഥിയായ അഖിൽമാരാരെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തനായ മത്സരാർത്ഥി തന്നെയാണ് അഖിൽ മാരാർ എന്നും പക്ഷേ അഖിലിന്റെ ഗെയിമിനെ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും ആണ് താരം പറയുന്നത്.

അഖിൽ മാരാർ മുണ്ട് പൊക്കിയപ്പോൾ അതിന് പിന്നിൽ മോശമായ ഉദ്ദേശമൊന്നുമില്ലായിരുന്നു എന്നും പക്ഷേ വളരെ അടുത്ത് ഒരു സ്ത്രീയും ട്രാൻസ്ജെന്റർ വുമണുമൊക്കെ ഉണ്ടായിരുന്നു. പെട്ടെന്ന് അങ്ങനെ ഒരു ആക്ട് കാണുമ്പോൾ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്നും അതു കൊണ്ടാണ് അതിനെ കുറിച്ച് അപ്പോൾ തന്നെ പ്രതികരിച്ചത് എന്നുമാണ് താരം പറഞ്ഞത്. മാത്രമല്ല അഖിൽ മാരാരുടെ ഭാഗത്ത് നിന്ന് ഇതിന് മുൻപും അങ്ങനെയുള്ള പ്രവൃത്തികളും സംസാരങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് താരം സൂചിപ്പിക്കുകയും ചെയ്തു.

വളരെ അഗ്രസീവായി സ്ത്രീകളോട് അഖിൽ സംസാരിച്ചിട്ടുണ്ട് എന്നും സ്ത്രീകളെ ഇടിക്കും എന്ന നിലയ്ക്ക് അടുത്ത് പോയിട്ടുണ്ട് എന്നും താരം പറയുന്നു. താരം അതിനോട് ചേർത്തു പറയുന്ന കാര്യങ്ങളാണ് പ്രസക്തമാകുന്നത്. ആളുകൾ പറയും അയാൾ ഇടിക്കില്ലെന്നൊക്കെ, അങ്ങനെയെങ്കിൽ അങ്ങനെ കാണിച്ച് അവവരുടെ അടുത്തേക്ക് പോകേണ്ടതില്ലല്ലോ എന്നും ചിലപ്പോൾ കാമറ കോൺഷ്യസ് ആയത് കൊണ്ടായിരിക്കും ആ പ്രവൃത്തി ചെയ്യാത്തത് താരം കൂട്ടിച്ചേർത്തു.

ഒരുപക്ഷേ യഥാർത്ഥ ജീവിതത്തിൽ അത് ചെയ്യുമായിരിക്കാം. അതുകൊണ്ട് കൂടിയാണ് മുണ്ടുപൊക്കൽ സംഭവത്തിൽ പ്രതികരിച്ചത് എന്നും താരം പറയുകയുണ്ടായി. അഖിൽ മാരാർ ഒരു മോശം മനുഷ്യനാണെന്ന് ഞാൻ പറയില്ല, സ്ത്രീ വിരുദ്ധനാണെന്ന് പറയുന്നില്ല എന്നും പക്ഷേ സ്ത്രീകളുടെ കഠിനാധ്വാനത്തെ അയാൾ വിലകുറച്ച് കാണും. അത്തരത്തിലുള്ള നിരവധി പ്രതികരണങ്ങൾ അയാൾ നടത്തിയിട്ടുണ്ട്. പുരുഷൻമാരുടെ നറേറ്റീവിൽ നിന്ന് മാത്രം ചിന്തിക്കുന്നൊരു വ്യക്തിയായിട്ട് എനിക്ക് അഖിൽ മാരാറെ തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

അഖിൽ മാരാർ എന്ന മത്സരാർത്ഥിയുടെ നല്ല ഭാഗങ്ങൾ പറയാനും റിയാസ് മറന്നിട്ടില്ല. അഖിൽ മാരാരിൽ ചില നല്ല കാര്യങ്ങൾ ഉണ്ട്. അയാൾ ഒരു നല്ല ഗെയിമർ കൂടിയാണ് എന്നും കേരളത്തിൽ എന്ത് വർക്കാവുമെന്ന് അഖിലിനറിയാം എന്നും ആ ഗെയിമിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അവിടെയുള്ള മറ്റേത് മത്സരാർത്ഥികളെക്കാളും ബുദ്ധിപരമായി ഗെയിം കളിക്കുന്നത് അഖിൽ തന്നെയാണ് എന്നും താരം പറയുന്നു. എന്തായാലും വളരെ പെട്ടെന്നാണ് അഭിമുഖം വൈറൽ ആയത്.

Leave a Reply