You are currently viewing ഇപ്പോള്‍ ബോഡിയെ മാര്‍ക്കറ്റ് ചെയ്ത് മറ്റൊരു ട്രെന്‍റ് ഉണ്ടാക്കുകയാണ്, സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങള്‍; ഈ നടിമാര്‍ വളരെ മോശം ആണ് ചെയ്യുന്നത്

ഇപ്പോള്‍ ബോഡിയെ മാര്‍ക്കറ്റ് ചെയ്ത് മറ്റൊരു ട്രെന്‍റ് ഉണ്ടാക്കുകയാണ്, സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങള്‍; ഈ നടിമാര്‍ വളരെ മോശം ആണ് ചെയ്യുന്നത്

മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന യുവ അഭിനേത്രിയാണ് ഫറ ഷിബില. 2019 ൽ പുറത്തു വന്ന ആസിഫലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പ്ലസ് സൈസ് നായികയെ ആണ് താരം സിനിമയിൽ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യത്തേതും വൺ ഓഫ് ദി ബെസ്റ്റ് സിനിമയും ആയിരുന്നു കക്ഷി അമ്മിണി പിള്ള.

വളരെ മികച്ച രൂപത്തിലാണ് താരം സിനിമയിൽ കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരത്തിന് പ്രകടിപ്പിക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും സാധിച്ചത് കൊണ്ട് തന്നെ മികച്ച അവസരങ്ങൾ ഇപ്പോഴും താരത്തെ തേടി വരുന്നുണ്ട്. സെയ്ഫ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ആ സിനിമയിൽ താരം ചെയ്തത്.

ഇപ്പോൾ താരം അഭിനയിക്കുന്ന സോമന്റെ കൃതാവ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഉദ്ഘാടന ട്രെന്‍റിനെതിരെ താരം കൃത്യമായി സംസാരിക്കുന്നുണ്ട്. അടുത്തകാലത്തായി മലയാളത്തിലെ വിനോദ ലോകത്ത് ട്രെന്‍റ് സൃഷ്ടിക്കുന്നത് വലിയ താരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടനങ്ങളാണ്. അതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ് എന്നാണ് താരം പറയുന്നത്.

ബോഡി മാർക്കറ്റ് ചെയ്യുന്നത് പോലെയുള്ള ഉദ്ഘാടനങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്നും ഇത്തരം ഒരു ട്രെൻഡ് മലയാള സിനിമയിൽ ദോഷകരമായി ബാധിക്കും എന്നും ആണ് താരം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങനെ ട്രെൻഡ് ഉണ്ടാക്കിയാൽ ഉള്ള മെയിൻ പ്രശ്നം അത് മറ്റുള്ളവർക്കും ചെയ്യാൻ തോന്നും എന്നാണ്. അതുപോലെ ഇങ്ങനെയൊക്കെ ചെയ്താൽ സിനിമയിൽ അവസരം ലഭിക്കും എന്ന ഒരു മിഥ്യാധാരണയും മറ്റുള്ളവരുടെ മനസ്സിലുണ്ടാക്കി കൊടുക്കും എന്നതും ഒരു പ്രശ്നമാണ് എന്ന് താരം പറയുന്നു.

മുന്നേ എല്ലാം ഒരുപാട് നല്ല സിനിമകൾ ചെയ്ത പ്രേക്ഷകർക്ക് പ്രിയങ്കരരായവരാണ് ഉദ്ഘാടനങ്ങൾ മറ്റും ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഉദ്ഘാടനങ്ങൾക്ക് വേണ്ടി ബോഡി ചെയ്യുന്ന ഒരു ട്രെൻഡ് വന്നിരിക്കുകയാണ് എന്നും താരം പറയുകയുണ്ടായി. എന്നാൽ ഇന്ന് മലയാള സിനിമയില്‍ ഇപ്പോള്‍ നല്ല ക്രാഫ്റ്റിനെ അംഗീകരിക്കുന്ന രീതിയുണ്ടെന്നും അത് പൊസറ്റീവാണെന്നും താരം പറഞ്ഞു.

മോശം അനുഭവം ഒന്നും മലയാള സിനിമ രംഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പഴയ കാലത്ത് നടിമാർക്ക് അത്തരം അനുഭവം ഉണ്ടായതിന്റെ ആഫ്റ്റർ ഇഫക്ട് ഇന്ന് സിനിമയെ ഒരു ഭയത്തോടെ നോക്കിക്കാണുന്ന മനോഭാവമാണ് എന്നും താരം സൂചിപ്പിച്ചു. അതുകൊണ്ട് മലയാള സിനിമയിലേക്ക് വരാനിരിക്കുന്നവരോട് പറയാനുള്ളത് ക്രാഫ്റ്റ് അനുസരിച്ച് ജോലി ചെയ്യണം എന്നാണ്. അതുപോലെ മലയാളം സിനിമ സംവിധായകൻ പ്രസ്തുത ബോഡി ഷേപ്പ് ഡിമാൻഡ് ചെയ്യുന്നത് കുറവാണ് എന്നത് വലിയ പോസിറ്റീവിറ്റി ആണ് എന്നും താരം പറഞ്ഞു.

Leave a Reply