‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്, പെണ്ണുങ്ങൾക്കും കാണാം:- സ്വാസിക
മിനി സ്ക്രീനിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ കരസ്ഥമാക്കിയത് എന്നും അതിനു ശേഷം ഒരുപാട് ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിലാണെങ്കിലും സീരിയലുകളിൽ ആണെങ്കിലും മനോഹരമായി ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിക്കുകയും ഓരോ സിനിമകളിലൂടെയും അല്ലെങ്കിൽ ഓരോ പരമ്പരകളിലൂടെയും വളരെ മികച്ച അഭിപ്രായം നേടിയെടുക്കുകയും ഒരുപാട് ആരാധകരെ വർധിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഒരു പതിവായിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയായത് സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചുവെങ്കിലും മലയാളികൾക്കിടയിൽ ഗ്ലാമർ റോളുകളും അത് അഭിനയിച്ചവരും വല്ലാതെ നല്ല പിള്ള ചമഞ്ഞിരിക്കില്ല എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഒരുപാട് വിമർശനങ്ങളാണ് ഈ വേഷം ചെയ്തതിനു വേണ്ടി മാത്രം താരത്തിന് കേൾക്കേണ്ടി വന്നത്.

ആ വിഷയത്തിൽ താരം തന്നെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയുടെ ട്രെയിലർ വന്നപ്പോൾ മുതൽ തന്നെ പലരും വിമർശനങ്ങളുമായി എത്തിയിരുന്നു എന്നും ‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ് എന്നും ഇപ്പോഴും പലരുടെയും വിചാരം ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കും എന്നും താരം പറയുന്നുണ്ട്.

പതിനെട്ടു വയസ്സിനു മുകളിലുള്ള ആർക്കും കാണാം. അല്ലാതെ പെണ്ണുങ്ങൾക്കു കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ട്രെയിലർ വന്നതു മുതൽ തന്നെ അത്തരത്തിൽ ഒരു കാഴ്ചപ്പാടാണ് സിനിമയെക്കുറിച്ച് ഉണ്ടായത് എങ്കിലും വമ്പിച്ച കളക്ഷൻ സിനിമക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത് റോഷൻ മാത്യു, അലൻസിയർ എന്നിവരാണ്. എന്തായാലും സിനിമയിലൂടെ താരത്തിന് അവസരങ്ങൾ ഭാവിയിൽ ലഭിക്കുമെന്ന് ആരാധകർ പ്രത്യാശിക്കുന്നുണ്ട്.