You are currently viewing ജയിലില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ശുചിമുറിയാണെന്ന് റിയ ചക്രവർത്തി. കുറവുകളും നല്ലതും പറഞ്ഞ് റിയാ ചക്രവർത്തി

ജയിലില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ശുചിമുറിയാണെന്ന് റിയ ചക്രവർത്തി. കുറവുകളും നല്ലതും പറഞ്ഞ് റിയാ ചക്രവർത്തി

ബോളിവുഡിന്റെ പ്രിയനടനായിരുന്ന സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം സിനിമ മേഖലയിൽ ഒന്നടങ്കം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മരണം ആത്മഹത്യയാണ് എന്നും സ്വാഭാവിക മരണമാണ് എന്നൊക്കെയുള്ള ഒരുപാട് ചർച്ചകളും അഭ്യൂഹങ്ങളും എല്ലാം ആ സമയത്ത് ഉണ്ടായിരുന്നു വലിയ തോതിൽ സൈബർ ഇടങ്ങളിൽ സജീവമായി ഒരുപാട് സമയത്തോളം നിലനിൽക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെ കാമുകിയും നടിയും മോഡലുമായ റിയാ ചക്രവർത്തിയുടെ അറസ്റ്റ് ഉണ്ടായത്. ഒരു മാസത്തോളം ജയിൽ വാസമനുഷ്ഠിച്ചതിനു ശേഷമാണ് റിയ ചക്രവർത്തിക്ക് പുറത്തിറങ്ങാൻ സാധിച്ചത്. ഇപ്പോൾ ജയിൽ വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നത്.

കൊവിഡ് സമയത്തായിരുന്നു താന്‍ ജയിലിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ പതിനാല് ദിവസം ഒറ്റയ്ക്കായിരുന്നു എന്നും ഏകാന്ത തടവായിരുന്നു എന്നും താരം പറഞ്ഞതോടൊപ്പം തന്നെ വിശപ്പും ക്ഷീണവും കാരണം കഴിക്കാന്‍ തന്നതൊക്കെ ഞാന്‍ അപ്പോള്‍ കഴിച്ചു എന്നും റൊട്ടിയും കാപ്‌സിക്കവുമായിരുന്നു ജയിലിലെ ഭക്ഷണം എന്നും താരം പറയുകയുണ്ടായി. പിന്നീട് താരം പറയുന്നത് ജയിലിലെ ഭക്ഷണക്രമത്തെ കുറിച്ചാണ്.

രാവിലെ ആറ് മണിക്ക് പ്രഭാത ഭക്ഷണം തരും. പതിനൊന്ന് മണിയോടെ ഉച്ചഭക്ഷണവും ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്താഴവും ലഭിക്കും. ഇപ്പോഴും ഇന്ത്യയിലെ ജയിലുകളില്‍ ബ്രിട്ടീഷ് രീതിയാണ് പിന്തുടരുന്നതെന്ന് നടി പറയുന്നത്. മിക്കവരും ഉച്ചയ്ക്ക് കിട്ടുന്ന അത്താഴം എടുത്ത് വെച്ചിട്ട് രാത്രിയിലാണ് കഴിക്കുക എന്നും ഞാന്‍ പക്ഷേ ദിനചര്യകളെല്ലാം മാറ്റി. രാവിലെ നാല് മണിയ്ക്ക് എഴുന്നേല്‍ക്കുകയും ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്താഴം കഴിക്കുകയും ചെയ്തു എന്നും താരം പറഞ്ഞു.

രാവിലെ ആറ് മണിക്ക് സെല്ല് തുറന്നാല്‍ വൈകിട്ട് അഞ്ച് മണിയോടെ അകത്ത് കയറ്റും. ഇതിനിടയ്ക്ക് കുളിക്കാനും ലൈബ്രറിയില്‍ പോകാനുമൊക്കെ സമയമുണ്ട് എന്ന് താരം പറയുകയുണ്ടായി. ജയിലില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ശുചിമുറിയായിരുന്നു എന്നാണ് താരം പിന്നീട് പറഞ്ഞത്. അവിടെ ശുചിമുറി ഒരിക്കലും നല്ലതായിരുന്നില്ല. ബക്കറ്റുമായി അവിടെ നില്‍ക്കുമ്പോഴുള്ള മാനസിക പ്രശ്‌നം ശാരീരിക പ്രശ്‌നത്തേക്കാള്‍ വലുതായിരുന്നു ഇന്ന് താരം കൂട്ടിച്ചേർത്തു.

പിന്നെ ജയിലിലെ അന്തേവാസികളെ അടുത്തറിഞ്ഞപ്പോഴാണ് ഞാന്‍ എത്രത്തോളം ഭാഗ്യവതിയാണെന്ന് മനസ്സിലായത് എന്നും എന്റെ കൂടെയുണ്ടായിരുന്ന മിക്കവര്‍ക്കും കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ജാമ്യം ലഭിക്കാന്‍ അയ്യായിരമോ പതിനായിരമോ കൊടുക്കാനും അവരുടെ കയ്യില്‍ ഇല്ലായിരുന്നു എന്നും താരം പറയുന്നുണ്ട്.

എന്നെ പിന്തുണയ്ക്കാന്‍ കുടുംബവും സുഹൃത്തുക്കളുമുണ്ടായിരുന്നു. എനിക്ക് നീതി കിട്ടുമെന്നും ജാമ്യം ലഭിക്കുമെന്നും ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്നും മനസില്‍ പറഞ്ഞ് കൊണ്ടേയിരുന്നു. അവിടെയുള്ള സ്ത്രീകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടായിരുന്നെന്നും റിയ വെളിപ്പെടുത്തുന്നു. ജയിൽ ജീവിതത്തെക്കുറിച്ചും അവിടുത്തെ ദുരനുഭവങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറലായത്.

Leave a Reply