You are currently viewing മമ്മുക്ക നന്പകൽ ചെയ്യുന്നു, റോഷാക്ക് ചെയ്യുന്നു,അത് ഭയങ്കര പ്രചോദനമാണ്. പക്ഷേ ഉർവശിക്കോ ശോഭനക്കോ രേവതിക്കോ ആ ചാൻസ് കിട്ടുന്നില്ല… റിമ കല്ലിങ്കലിന്റെ പ്രസ്താവനക്കെതിരെ വൈറൽ കുറിപ്പ്

മമ്മുക്ക നന്പകൽ ചെയ്യുന്നു, റോഷാക്ക് ചെയ്യുന്നു,അത് ഭയങ്കര പ്രചോദനമാണ്. പക്ഷേ ഉർവശിക്കോ ശോഭനക്കോ രേവതിക്കോ ആ ചാൻസ് കിട്ടുന്നില്ല… റിമ കല്ലിങ്കലിന്റെ പ്രസ്താവനക്കെതിരെ വൈറൽ കുറിപ്പ്

മമ്മുക്ക നന്പകൽ ചെയ്യുന്നു, റോഷാക്ക് ചെയ്യുന്നു,അത് ഭയങ്കര പ്രചോദനമാണ്. പക്ഷേ ഉർവശിക്കോ ശോഭനക്കോ രേവതിക്കോ ആ ചാൻസ് കിട്ടുന്നില്ല… റിമ കല്ലിങ്കലിന്റെ പ്രസ്താവനക്കെതിരെ വൈറൽ കുറിപ്പ്

ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും മികച്ച അഭിപ്രായം താരത്തിന് നേടാനായി.

അതിനപ്പുറം സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളിൽ തന്റെ അഭിപ്രായം സധൈര്യം പറയാൻ താരം ചങ്കൂറ്റം കാണിക്കുന്നത് കൊണ്ടും സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും താരം സജീവമാകുന്നു. സിനിമ മേഖലയിൽ സ്ത്രീ ശാക്തീകരണത്തിനും തുല്യ അവകാശങ്ങൾക്കും വേണ്ടിയുള്ള താരത്തിന്റെ പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയും പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്.

ഇപ്പോൾ അത്തരം ഒരു പ്രസ്താവന ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. “മമ്മുക്ക നന്പകൽ ചെയ്യുന്നു, റോഷാക്ക് ചെയ്യുന്നു,അത് ഭയങ്കര പ്രചോദനമാണ്. പക്ഷേ ഉർവശിക്കോ ശോഭനക്കോ രേവതിക്കോ ആ ചാൻസ് കിട്ടുന്നില്ല” എന്നാണ് താരത്തിന്റെ വാക്കുകൾ. ഈ പ്രസ്ഥാവനയെ വിലയിരുത്തുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

keralalovers എന്ന ഗ്രൂപ്പിൽ Midhun Muraleedaran പങ്കുവെച്ച നീണ്ട കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുറിപ്പ് : സംഭവം കേട്ടപ്പോൾ ശരിയാണ്. എന്നാലും ഞാൻ വെറുതെ ഉർവശിയുടെയും രേവതിയുടെയും ഫിലിമൊഗ്രഫി എടുത്തൊന്നു നോക്കി.. കൂട്ടത്തിൽ മമ്മൂട്ടിയുടെയും. ഈ പറയുന്ന റിമ നിർമ്മിച്ച ഒരു പടത്തിൽ പോലും, അതല്ലെങ്കിൽ അവരുടെ ഭർത്താവ് സംവിധാനം ചെയ്ത ഒന്നിൽ പോലും ഉർവശിക്കോ ശോഭനയ്ക്കോ ഒരു റോളില്ല.

ഇനി രേവതി, ഒരു ഡെഡ് റബ്ബർ സ്റ്റാമ്പ് പോലെ ശൈലജ ടീച്ചറെ അവതരിപ്പിച്ചു വെക്കാൻ വൈറസിൽ ഒരു അവസരം കൊടുത്തിട്ടുണ്ട്. I repeat, ശൈലജ ടീച്ചറുടെ ഫെസ്കട്ടുളള ഏതെങ്കിലും ഒരു മിമിക്രി ആർട്ടിസ്റ്റ്നു വേണമെങ്കിലും ആ റോൾ ചെയ്യാം. ഇവർ ഈ പറഞ്ഞ രേവതിയുടെ കാലിബറിന് ഈ റോൾ ഒന്നുമില്ല. 2022ൽ മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡ് ലഭിച്ച ആളാണ്. അവർ ക്ക്വോട്ട് ചെയ്ത മമ്മൂട്ടിയ്ക്ക് അത് ലഭിച്ചിട്ട് 13 കൊല്ലമായി.

അതുപോട്ടെ, രേവതിക്കോ ഉർവശിക്കോ റിമയോ ആഷിക്കോ റോൾ കൊടുക്കാത്തതിൽ പൂർണമായും ഞാൻ അവർക്കൊപ്പമാണ്. കാരണം ഓരോ ചിത്രത്തിലും അതിലെ കഥാപാത്രങ്ങൾക്ക് യോജിച്ച നടനെയോ നടിയെയോ സെലക്ട് ചെയ്യുക എന്നത് പൂർണമായും സംവിധായകന്റെയും നിർമ്മാതാവിന്റെയും സ്വാതന്ത്ര്യമാണ്. അതിനും അപ്പുറത്തേക്ക് ഒരു ബിസിനസ് എന്ന രീതിയിൽ സ്റ്റാർ പവറിനെ ഉപയോഗിക്കുക എന്നതാണ് കാര്യമെങ്കിൽ അവിടെ മമ്മൂട്ടി ഇവരെ രണ്ടുപേരെയുംകാൾ ബഹുദൂരം മുന്നിലാണ് എന്നു പറയേണ്ടി വരും. നിലവിൽ അത്രയേറെ മൗത്ത് പബ്ലിസിറ്റി കിട്ടിയ ഒരു മികച്ച ചിത്രത്തിന്റെ പിൻബലം ഇല്ലാതെ തീയേറ്റർ നിറയ്ക്കാൻ ഉർവശിക്കോ രേവതിയ്ക്കോ സാധിക്കില്ല. അതുകൊണ്ട് അത് വിട്ടുപിടിക്കാം

അതായത് ഈ സ്വാതന്ത്ര്യം ഇന്നാട്ടിലെ എല്ലാ സിനിമാപ്രവർത്തകർക്കും ഉണ്ട്. അവർക്ക് വേണമെന്ന് തോന്നുമ്പോൾ ഇവരേ cast ചെയ്‌തോളും. ഈ പറഞ്ഞവർക്ക് അതിനൊത്ത ചാന്സുകളും ലഭ്യമാകും. അതല്ല സ്ത്രീകളെ ശാക്തീകരിക്കാൻ വേണ്ടി അവസരം നൽകാൻ ആണെങ്കിൽ സ്വന്തം സിനിമയിൽ നിങ്ങൾക്ക് തന്നെ നൽകിക്കൂടെ.

വെറുതെ ഡയലോഗടിച്ചു പുരോഗമനം ഉദ്ധരിക്കുന്ന നേരത്ത് അത് സ്വയം ചെയ്തുകൂടെ എന്നാണ് ചോദിച്ചത്. കമ്മികൾ ഇവരുടെയൊക്കെ സത്വം തിരിച്ചറിഞ്ഞു ഐറിൽ നിർത്തി തുടങ്ങിയ ശേഷം കുറച്ചു നാൾ സൈലന്റ് ആയിരുന്നു.. ഇനി വീണ്ടും തുടങ്ങുവാണോ ആവോ ? ©Midhun Muraleedaran

Leave a Reply