You are currently viewing നല്ല ഇറച്ചിക്കഷ്ണങ്ങള്‍ വീട്ടിലെ പുരുഷന്മാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു വൈറലായി താരത്തിന്റെ വാക്കുകൾ

നല്ല ഇറച്ചിക്കഷ്ണങ്ങള്‍ വീട്ടിലെ പുരുഷന്മാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു വൈറലായി താരത്തിന്റെ വാക്കുകൾ

ഇൻസ്റ്റാഗ്രാമിൽ ഏകദേശം 700,000 ഫോളോവേഴ്‌സുള്ള, ഉള്ളടക്ക സ്രഷ്‌ടാവും ഇൻഫ്ലുവൻസറും ആണ് റിദ തരണ. സ്‌നേഹം, പുരുഷാധിപത്യം, സാമ്പത്തിക സ്വാതന്ത്ര്യം, നിറം, ഭാരം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തെ ക്കുറിച്ച് വീഡിയോകളും റീലുകളും നിർമ്മിക്കുന്നത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ ഉള്ളടക്കം സ്വന്തം യാത്രയുടെ പ്രതിഫലനമാണ്. യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾക്ക് വലിയതോതിൽ ആരാധകർക്കിടയിൽ ശ്രദ്ധ ലഭിക്കുന്നത്.

കൂർഗിലെ വിദൂര ഗ്രാമമായ പോളിബെട്ടയിൽ വളർന്ന്, പുരുഷാധിപത്യത്തെയും ആന്തരികവൽക്കരിച്ച സ്ത്രീവിരുദ്ധതയെയും അഭിമുഖീകരിച്ച്, ബംഗളൂരു പോലുള്ള ഒരു വലിയ നഗരത്തിലേക്ക് താരം മാറുകയായിരുന്നു. ഒരു റീലിൽ, വിവാഹത്തെക്കുറിച്ചും വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും താരം വിഷയമാക്കി. പല സ്ത്രീകളും തങ്ങളുടെ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയും വിവാഹ ശേഷം പഠനം തുടരാൻ ഭർത്താക്കന്മാരിൽ നിന്നും കുടുംബങ്ങളിൽ നിന്നും അനുമതി തേടുകയും ചെയ്യുന്നുവെന്ന് താരം ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോ ആരാധകർക്കിടയിൽ തരംഗമാവുകയാണ്. സ്ത്രീ പുരുഷ സമത്വം ഇല്ലാത്തതിന്റെയും പുരുഷന് മേലധികാരം കൊടുക്കുന്നതുനെയും കുറിച്ചാണ് താരം സംസാരിക്കുന്നത്. നമ്മുടെ വീട്ടിലേക്ക് ഒരു പുരുഷന്‍ വരുന്നുണ്ടെങ്കില്‍ നമ്മളവര്‍ക്ക് ഭക്ഷണം വയ്ക്കുന്നുണ്ടെങ്കില്‍ അവരാദ്യം കഴിക്കട്ടെ, അവരാദ്യം കഴിച്ചു തീര്‍ക്കട്ടെ എന്നാണ് നമ്മള്‍ കരുതുക എന്നും എന്തിനാണ് ഇങ്ങനെ എന്നുമാണ് താരം ചോദിക്കുന്നത്.

നല്ല ചിക്കന്‍ പീസെല്ലാം അവര്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കും, നല്ല മീന്‍ അവര്‍ക്കുവേണ്ടി മാറ്റി വച്ചിരിക്കും. ഇതെന്തുകൊണ്ടാണ് എന്ന് ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിച്ചിട്ടുണ്ട് എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. ഇത്തരം ശീലങ്ങളെ ചോദ്യം ചെയ്തു കൊണ്ട് വീട്ടിലെ സ്ത്രീകള്‍ ആദ്യം ഭക്ഷണം കഴിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യവും താരം ഉന്നയിക്കുന്നുണ്ട്. അവര്‍ ഭക്ഷണം തയ്യാറാക്കുന്നു. എന്നിട്ടും അവര്‍ കഴിക്കാതെ അത് പുരുഷന്മാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു. എന്തുകൊണ്ടാണിത് എന്നാണ് താരത്തിന്റെ ചോദ്യം.

വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്. എന്നാൽ വീഡിയോ പുറത്തു വന്നതോടെ ഒരുപാട് വിമർശനങ്ങളാണ് താരത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. അത് സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രത്യേകതകളും സ്വാതന്ത്ര്യവും അതിന്റെ ഗുണവശങ്ങളും ഇപ്പോഴും മനസ്സിലാക്കാൻ കഴിയാത്തവരാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അഭിപ്രായപ്പെടുന്നത്.

Leave a Reply