You are currently viewing എന്റെ വസ്ത്രങ്ങള്‍ അവര്‍ എടുത്ത് എറിഞ്ഞിട്ടുണ്ട്, അവസാന നിമിഷം സിനിമയില്‍ നിന്നും മാറ്റും; തുറന്നു പറഞ്ഞ് റിച്ച ഛദ്ദ…

എന്റെ വസ്ത്രങ്ങള്‍ അവര്‍ എടുത്ത് എറിഞ്ഞിട്ടുണ്ട്, അവസാന നിമിഷം സിനിമയില്‍ നിന്നും മാറ്റും; തുറന്നു പറഞ്ഞ് റിച്ച ഛദ്ദ…

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് റിച്ച ഛദ്ദ. ഹാസ്യ ചിത്രമായ ഓയെ ലക്കിയിൽ ചെറിയ വേഷത്തിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും 2012-ൽ നോയർ ഗ്യാങ്സ്റ്റർ സാഗാ ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് താരം കരിയറിലെ വഴിത്തിരിവ് സൃഷ്ടിച്ചത്. ഈ സിനിമയിലെ വേഷം താരത്തിന് ഫിലിം ഫെയർ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു.

2015-ൽ, മസാൻ എന്ന സിനിമയിലൂടെ താരം മികച്ച അഭിനയം കാഴ്ചവെക്കുകയും തന്റെ ഇടം ഭദ്രം ആക്കുന്ന തരത്തിൽ സിനിമയിൽ ഒരു സ്ഥാനം നേടുകയും ചെയ്തു. ഒരു മോഡലായി കരിയർ ആരംഭിച്ച താരം പിന്നീട് നാടകത്തിലേക്ക് മാറി. താരം ഇന്ത്യയിലും പാക്കിസ്ഥാനിലും പര്യടനം നടത്തി നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . പിന്നീട്, താരം ബാരി ജോണിന്റെ കീഴിൽ പരിശീലനവും നേടിയിട്ടുണ്ട്.

2012 ലാണ് അനുരാഗ് കശ്യപിന്റെ ക്രൈം ഡ്രാമയായ ഗാങ്‌സ് ഓഫ് വാസിപൂർ – ഭാഗം 1 ൽ താരം അഭിനയിക്കുന്നത്. നഗ്മ ഖാത്തൂൻ എന്ന ഈ സിനിമയിലെ വേഷം തനിക്ക് 11 സിനിമ വേഷങ്ങൾ ലഭിക്കാൻ സഹായിച്ചതായി താരം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 65-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാങ്‌സ് ഓഫ് വാസിപൂർ – ഭാഗം 2 -ൽ നഗ്മ ഖാത്തൂൺ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു . മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു.

2014ൽ നവനീത് ബെഹൽ സംവിധാനം ചെയ്ത തമാഞ്ചെ എന്ന ചിത്രത്തിൽ താരം ചെയ്ത വേഷം നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്തിരുന്നു. 71-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇത് മത്സരത്തിൽ നിന്ന് പുറത്തായി എങ്കിലും താരത്തിന് കരിയറിലെ ഒരു മികച്ച വഴിത്തിരിവ് തന്നെയായിരുന്നു സിനിമ. എന്തായാലും താരം അഭിനയ വൈഭവം കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോൾ താരം സിനിമയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ്. ആദ്യത്തെ സിനിമയുടെ സമയത്ത് വല്ലാതെ വിഷമം തോന്നിയ സംഭവമുണ്ടായി എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. ഞാന്‍ കോളേജില്‍ നിന്നും നേരെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയുടെ സെറ്റില്‍ എത്തിയതാണ്.

അവിടെവെച്ച് ഞാൻ ഉപയോഗിച്ചിരുന്ന വാനിറ്റി വാനിൽ നിന്നും ആരോ വന്ന് എന്റെ വസ്ത്രങ്ങളൊക്കെ എടുത്തെറിഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്. സിനിമാ പാരമ്പര്യം അവകാശപ്പെടാനില്ലായിരുന്നു എന്നും പലപ്പോഴും അവസാന നിമിഷം സിനിമയില്‍ നിന്നും മാറ്റും എന്നും താരം പറയുന്നുണ്ട്.

പലരും തന്നെ നിരുത്സാഹപ്പെടുത്തുകയും തെറ്റായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് എന്നും എനിക്ക് ശ്രദ്ധിക്കപ്പെടാന്‍ താല്‍പര്യമില്ല. വിമര്‍ശകരുടേയോ കാഴ്ചക്കാരുടേയോ അംഗീകാരം എനിക്ക് വേണ്ട എന്നുമാണ് താരം പറഞ്ഞത്. ഞാന്‍ ചെയ്തത് ഞാന്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. അതിനർത്ഥം എന്റെ ജോലിയില്‍ താല്‍പര്യമില്ല എന്നല്ല എന്നും അതാണ് എന്നെ നിലര്‍ത്തുന്നത്. എന്റെ എല്ലാം എന്റെ തൊഴിലാണ് എന്നും അതാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതാണ് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply