You are currently viewing കല്യാണം അല്ല.. കളിയാണ് പ്രാധാന്യം – അമേയ മാത്യു…

കല്യാണം അല്ല.. കളിയാണ് പ്രാധാന്യം – അമേയ മാത്യു…

കല്യാണം അല്ല.. കളിയാണ് പ്രാധാന്യം – അമേയ മാത്യു…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ഒരുപാട് മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫേമസ് ആവാൻ സാധിച്ചത്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

സിനിമാ മേഖലയിൽ നിന്നു കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേരിടണമെങ്കിൽ മികച്ച ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ സ്ക്രീൻ ടൈം കൂടുതൽ വേണമെന്നാണോ ഇല്ല എന്ന് താരത്തിന് തെളിയിക്കാൻ കഴിഞ്ഞു. സിനിമയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാവരും ട്രെൻഡിങ് ആകുന്നത് പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ്.

പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ താരം ഫോട്ടോ ഷൂട്ടുകൾ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പലരും സോഷ്യൽ മീഡിയയിൽ വ്യത്യസ്തരാകാൻ ശ്രമിക്കുന്നത് പല രീതിയിലാണ്. താരം സൂപ്പർ ക്യാപ്ഷനിലൂടെ വ്യത്യസ്തത കൊണ്ട് വന്നു തരംഗമാവുകയാണ് ചെയ്തത്. വേറെ ലെവൽ ക്യാപ്ഷൻ ആണ് താരം കൂടുതലും പങ്ക് വെക്കാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിടങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോകളാണ് വൈറലാകുന്നത് കല്യാണ പെണ്ണിന്റെ രൂപത്തിലും വസ്ത്രങ്ങളിലുമാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പക്ഷേ ഫോട്ടോകളെ വ്യത്യസ്തമാക്കുന്നത് ഒരു ഫുട്ബോൾ പ്രേമിയായ കല്യാണ പെണ്ണ് എന്ന ആശയം മുന്നോട്ട് വെക്കുന്നത് കൊണ്ടാണ്. കല്യാണത്തേക്കാൾ കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നത് ഫുട്ബോളിലാണ് എന്ന് ക്യാപ്ഷനിലൂടെ മനസ്സിലാവുകയും ചെയ്യുന്നു.

“ഡിസംബർ 18 മാര്യേജ്. ഡിസംബർ 18 വേൾഡ് കപ്പ്‌. എവിടെ പോകും… കല്യാണം ഒക്കെ പിന്നെ… Let’s go for ‘Football’..! ‘The Bride with the Football!’ ” എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ബ്രൈഡൽ ഡ്രസ്സിൽ അതിമനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിനപ്പുറം താരത്തിന്റെ ഫോട്ടോകളും ക്യാപ്ഷൻ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply