രണ്ട് ചാറ്റിൽ തന്നെ തന്റെ അടി വസ്ത്രം അഴിക്കുന്ന രേഖമാരെ വളർത്തുന്ന മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട് .ഈ കാണുന്നത് ഒന്നുമല്ല പ്രണയമെന്ന് മനസ്സിലായി .പക്ഷേ കമൻറ് ബോക്സിൽ വന്നു പുരോഗമനം പറയുന്നവർക്ക് മനസ്സിലാകുന്നില്ല ..കുറിപ്പ്
കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ആയി മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ച ഒരു സിനിമയാണ് രേഖ. സിനിമ സാങ്കേതികമായി ഒരു റിവഞ്ച് ഡ്രാമയാണ്. ടൈറ്റിൽ കഥാപാത്രം തന്നെയടക്കം പലരെയും ക്രൂരമായി പറ്റിച്ച ഒരാളെ തേടി ചെന്ന് പ്രതികാരം ചെയ്യുന്നതാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ചേസിങ്, പ്രതിസന്ധികൾ, തിരിച്ചറിവ്, ഫൈറ്റ് ഒക്കെ വളരെ സിനിമാറ്റിക് ആയി തന്നെ കഥയിൽ വന്നു പോകുന്നു.

എന്തും സഹിച്ച് കഴിയുന്നവളല്ല, തടസ്സങ്ങൾ നിർഭയത്തോടെ അഭിമുഖീകരിക്കുന്നവരാണ് ആധുനിക സ്ത്രീ സമൂഹം. രേഖ എന്ന ടൈറ്റിൽ കഥാപാത്രം ആധുനിക സ്ത്രീത്വത്തിന്റെ പ്രതീകമാകുകയാണ് സിനിമയിലൂടെ ചെയ്തത്. മറ്റ് സ്ത്രീ കഥാപാത്രങ്ങൾ ദുർബലമാകുമ്പോൾ നിർഭയത്തോടെ മുന്നേറാൻ രേഖയ്ക്ക് കഴിയുന്നുണ്ട് എന്നത് തന്നെയാണ് അതിന് കരണം.

ഒരു നിമിഷത്തിന്റെ ട്വിസ്റ്റിലാണ് ചിത്രത്തിന്റെ ഗതി മാറി ഒഴുകുന്നത്. രേഖ എന്ന സ്ത്രീ കടന്നു പോകുന്ന മനോവികാരങ്ങൾ വിൻസിയുടെ കൈകളിൽ ഭദ്രമായിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് താരം സിനിമയിൽ പ്രകടിപ്പിച്ചത്. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന് വേറിട്ട ഒരു റിവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുറിപ്പ് വായിക്കാം: ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിട്ടും , തെങ്ങിൽ കയറി ഉപജീവനം നടത്തി മക്കളെ വളർത്തുന്ന അച്ഛൻ വീടിനുപുറത്ത് കിടന്നുറങ്ങുമ്പോൾ അച്ഛൻറെ അടുത്തു കൂടെ നടന്നു രാത്രി തന്റെ റൂമിൽ വന്ന് കാമുകനുമായി സെ .ക്സ് ചെയ്ത രേഖ എന്ത് വിലയാണ് അച്ഛന് കൊടുത്തത് .

2 ചാറ്റിൽ തന്നെ അടി വസ്ത്രം അഴിക്കുന്ന രേഖയെ വളർത്തിയ മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട്. നമ്മളിടങ്ങളിൽ നിങ്ങൾ കാണുന്നത് ഒന്നുമല്ല പ്രണയം .രേഖയ്ക്ക് ഇത് പ്രണയം അല്ല എന്ന് മനസ്സിലായി .പക്ഷേ കമൻറ് ബോക്സിൽ വന്നു പുരോഗമനം പറയുന്നവർക്ക് മനസ്സിലാകുന്നില്ല

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കൊണ്ട് സിനിമ തിയേറ്ററുകളിൽ വലിയ ആരവം തന്നെ സൃഷ്ടിച്ച സിനിമയാണ് രേഖ. എങ്കിലും ഇത്തരത്തിലുള്ള റിവ്യൂകളും സിനിമക്ക് വന്നിട്ടുണ്ട് എന്നത് സിനിമയുടെ ഒരു വലിയ പോസിറ്റീവ് തന്നെയാണ് സമ്മിശ്ര പ്രതികരണങ്ങളിലൂടെ വിജയം നേടിയ ഒരുപാട് സിനിമകളിൽ രേഖയും ഉൾപ്പെട്ടു എന്ന് ചുരുക്കം. എന്നിരുന്നാൽ കൂടെയും സിനിമയിൽ അഭിനയിച്ച ഓരോ അഭിനേതാക്കളും തന്നെ ഇടം ഭദ്രമാക്കുന്ന തരത്തിൽ ലഭിച്ച റോളുകൾ കൈകാര്യം ചെയ്തു എന്നത് വാസ്തവമാണ്.
