You are currently viewing എന്നെ ആരും തേച്ചിട്ടില്ല, പക്ഷെ ഞാന്‍ ഒരുപാട് പേരെ തേച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് റെജീന കാസന്‍ഡ്ര

എന്നെ ആരും തേച്ചിട്ടില്ല, പക്ഷെ ഞാന്‍ ഒരുപാട് പേരെ തേച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് റെജീന കാസന്‍ഡ്ര

ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് റെജീന കസാന്ദ്ര. തമിഴ് , തെലുങ്ക് സിനിമകളിൽ താരം സജീവമായി പ്രവർത്തിക്കുകയും ഒരുപാട് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ താരം ശ്രദ്ധേയമാവുകയുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ താരം മേഖലയിൽ സജീവമായിരുന്നു. താരം തനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ സ്പ്ലാഷ് എന്ന കുട്ടികളുടെ ചാനലിൽ അവതാരകയായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

പിന്നീട് പരസ്യങ്ങളിൽ ആണ് താരം പ്രവർത്തിച്ചത്. പരസ്യചിത്രങ്ങളുടെ മോഡൽ ആയി പ്രവർത്തിച്ച അതിനു ശേഷമാണ് താരം അഭിനയ മേഖലയിൽ ഉയർച്ചകൾ നേടുന്നത്. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് താരത്തിന് മേഖലയിൽ അറിയപ്പെടാനും തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2005-ൽ കണ്ട നാൽ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

2012 ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും 2010ൽ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഏത് ഭാഷയാണ് ആണെങ്കിലും തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. മികച്ച സിനിമകളിലൂടെ നിറഞ്ഞ കയ്യടി താരം സ്വന്തമാക്കി.

തെലുങ്ക് ഭാഷയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡ് താരം നേടുകയും ചെയ്തു. ഏത് വേഷം ആണെങ്കിലും താരം വളരെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുമുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്.

താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നടന്‍ സായ് ധരം തേജ് എന്ന നടനെ എപ്പോഴും കാണാറുണ്ട്. ഇക്കാര്യത്തിൽ താന്‍ ആരേയും ഡേറ്റ് ചെയ്യുന്നില്ലെന്നും വ്യക്തമാക്കുകയാണ് താരം ചെയ്തത്. കൂടെ തന്നെ പ്രണയ നഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. തന്നെ ഒരിക്കലും ഒരു കാമുകനും ഉപേക്ഷിച്ചിട്ടില്ല എന്നും എന്നാല്‍ താന്‍ ഉപേക്ഷിച്ചിട്ടുണ്ട് ഒരുപാട് തവണയെന്നുമാണ് താരം പറഞ്ഞത്. വളരെ പെട്ടന്നാണ് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.

Leave a Reply