You are currently viewing മലയാളത്തിൽ അഭിനയിക്കാൻ എത്തിയാൽ വൃത്തിയുള്ള ഒരു ബാത്ത്‌റൂം ഇല്ല, പ്രതിഫലം ശരിക്ക് കിട്ടില്ല, സംയുക്ത മേനോൻ..

മലയാളത്തിൽ അഭിനയിക്കാൻ എത്തിയാൽ വൃത്തിയുള്ള ഒരു ബാത്ത്‌റൂം ഇല്ല, പ്രതിഫലം ശരിക്ക് കിട്ടില്ല, സംയുക്ത മേനോൻ..

മലയാളത്തിൽ അഭിനയിക്കാൻ എത്തിയാൽ വൃത്തിയുള്ള ഒരു ബാത്ത്‌റൂം ഇല്ല, പ്രതിഫലം ഇല്ല, സംയുക്ത മേനോൻ..

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സംയുക്ത മേനോൻ. മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രം വേണ്ടി വന്ന താരമാണ് സംയുക്ത എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നൽകുന്നത്. ഏത് വേഷങ്ങളും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കാറുണ്ട്.

ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. 2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. ഏതു ഭാഷയിൽ ആണെങ്കിലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

ലില്ലി ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം എങ്കിലും തീവണ്ടി എന്ന സിനിമ താരത്തിന്റെ കരിയർ ബ്രേക്ക്‌ ആയിരുന്നു. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ തിരക്കുള്ള നടിമാരിൽ ഒരാളായി താരം മാറിക്കഴിഞ്ഞു. പൃഥ്വിരാജിനൊപ്പം കടുവ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടുകയും മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്തു. താരത്തിന് ഭാഷകൾക്കതീതമായി ഇപ്പോൾ മികച്ച സ്വീകര്യതയും ലഭിക്കുന്നുണ്ട്. താരത്തിന്റെ ഒരു അഭിമുഖം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

ഇപ്പോൾ മലയാള സിനിമയും തെലുങ്ക് സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് താരം സംസാരിച്ചത് ആണ് വൈറൽ ആയിരിക്കുന്നത്. തെലുങ്കിൽ തനിക്കൊപ്പം അഭിനയിച്ച നടന് തന്നെക്കാൾ കൂടുതൽ സ്റ്റാർ വാല്യൂ ഉള്ളതിനാൽ അദ്ദേഹത്തിന് കൂടുതൽ പ്രതിഫലം ഉണ്ടായിരുന്നു. പക്ഷെ, പ്രതിഫലം ഒഴിച്ച് ബാക്കി എല്ലാം തന്നെ തുല്യമായാണ് നൽകിയത് എന്നും എന്നാൽ മലയാളത്തിലെ അവസ്ഥ എന്നത് അങ്ങനെയല്ല. എല്ലാ കാര്യത്തിലും ഒരു വ്യത്യസ്തത അവിടെ കാണാൻ സാധിക്കും എന്നുമാണ് താരം പറയുന്നത്.

ഞാൻ ജോലി ചെയ്യുന്ന ഇടത്ത് എനിക്ക് അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും നല്ല രീതിയിൽ ലഭിക്കേണ്ടതല്ലേ എന്നും ഒരു പൊട്ടിപ്പൊളിഞ്ഞ ബാത്റൂം കാണിച്ചതിനു ശേഷം ഇതാണ് വാഷ് റൂം ഇത് മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട് എന്നും താരം അതിനോട് ചേർത്ത് പറയുമ്പോഴാണ് അവസ്ഥകളുടെ ഗൗരവം ലോകം അറിയുന്നത്. ഒരുപാട് ആഡംബരം ഒന്നുമല്ല ഞാൻ പറയുന്നത് അത്യാവശ്യം വൃത്തിയുള്ള ഒരു ബാത്റൂം അത് ഞാൻ ജോലി ചെയ്യുന്ന ഇടത്ത് എന്റെ അവകാശം തന്നെയാണ് എന്നും താരം പറയുന്നു. തന്റെ ആദ്യ ചിത്രത്തിന് തനിക്ക് പ്രതിഫലം പോലും ലഭിച്ചിട്ടില്ല എന്നും ഒരുപാട് കാര്യങ്ങളിൽ മലയാളത്തേക്കാൾ മികച്ചു നിൽക്കുന്നത് തെലുങ്ക് സിനിമ മേഖല തന്നെയാണ് എന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ശ്രധിക്കുകയും സോഷ്യൽ മീഡിയയിൽ മുഴുവൻ തരംഗമാവുകയും ചെയ്തിരിക്കുന്നു.

Leave a Reply