You are currently viewing “ഇത് ഞങ്ങളുടെ ലോകം” എന്ന ചിത്രത്തിലെ സുന്ദരി നായിക… പോലീസ് കേസും അറസ്റ്റും ഇപ്പോൾ വിവാഹമോചനവും… താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്….

“ഇത് ഞങ്ങളുടെ ലോകം” എന്ന ചിത്രത്തിലെ സുന്ദരി നായിക… പോലീസ് കേസും അറസ്റ്റും ഇപ്പോൾ വിവാഹമോചനവും… താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്….

പളപളപ്പുള്ള സിനിമ ലോകത്തും ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടതകളും പ്രയാസങ്ങളിലൂടെയും ജീവിതം തള്ളിനീക്കുന്ന ഒരുപാട് അഭിനേതാക്കൾ ഉണ്ടാകും. അക്കൂട്ടത്തിൽ ജീവിതത്തിൽ ഒരുപാട് ഗതിവിഗതികളിലൂടെ സഞ്ചരിച്ച അഭിനേത്രിയാണ് ശ്വേതാ ബസു. ഹിന്ദി, ബംഗ്ലാളി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് താരം. ഒരൊറ്റ മലയാള സിനിമയിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്.

പക്ഷേ ആ ഒരൊറ്റ ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ വലിയ ഒരു തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇത് ഞങ്ങളുടെ ലോകം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകനും ഈ താരത്തെ നിഷ്പ്രയാസം തിരിച്ചറിയും. കൊത്ത മങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതിൻറെ മലയാളം വേർഷനായിരുന്നു ഇത് ഞങ്ങളുടെ ലോകം. മികച്ച അഭിപ്രായമാണ് താരത്തെ കുറിച്ച് മലയാളികൾക്ക് ഉള്ളത്.

ബാലതാരമായിട്ടാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള അവാർഡ് താരം നേടിയിരുന്നു. ബാലതാരത്തിൽ നിന്നും പിന്നീട് നായികയായി താരം അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സിനിമ അഭിനയ മേഖലയിൽ ഒരുപാട് മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ടു പോകുന്നതിനിടയിലാണ് താരത്തിന് വലിയ ഒരു ആഘാതം ജീവിതത്തിൽ സംഭവിച്ചത്.

സെക്സ് റാക്കറ്റ് കേസിൽ താരം അറസ്റ്റിൽ ആവുകയാണ് ചെയ്തത്. സിനിമയിൽ അവസരം കുറഞ്ഞതോടെ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും അത് കാരണമാണ് താൻ ശരീരം വിൽക്കാൻ തുനിഞ്ഞെതെന്നും ശ്വേത പൊലീസിനോട് സമ്മതിച്ചിരുന്നു. അതോടെ താരത്തിന് അഭിനയ മേഖലയിലേക്ക് തന്നെ അവസാനിച്ചു എന്നാണ് നിരീക്ഷകർ എല്ലാം അഭിപ്രായപ്പെട്ടത്.

അറസ്റ്റിന് ശേഷം ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റ വിമുക്തയാക്കിക്കൊണ്ട് പിന്നീട് വിധി വന്നിരുന്നു. അതുകൊണ്ടുതന്നെ ജാമ്യം നേടി പുറത്തിറങ്ങിയ താരം ടെലിവിഷൻ രംഗത്തു കൂടി തന്റെ സ്ഥാനം ഉറപ്പിക്കാൻ വളരെ പെട്ടെന്ന് സാധിച്ചു. ഇതിനിടെയാണ് ശ്വേതയുടെ വിവാഹ വാർത്ത പുറത്തുവരുന്നത്.

നാല് വര്‍ഷത്തിലേറെ രോഹിതുമായി ലിവിങ് ടു ഗെദര്‍ ബന്ധത്തിലായിരുന്നതിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2018 ൽ ആയിരുന്നു താരം വിവാഹിതയായത്. യുവ സംവിധായകൻ രോഹിത്ത് മിത്തലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

Shweta

എന്നാൽ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് മറ്റൊരു ആഘാതം കൂടിയായിരുന്നു. വിവാഹ വാര്‍ഷികത്തന് മൂന്ന് ദിനം കൂടി അവശേഷിക്കെയാണ് വേര്‍പിരിയുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് താരം ഇൻസ്റ്റയിൽ പങ്കുവെച്ച് അതാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. വേര്‍പിരിയുന്നതിനായി ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും താരം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ച്‌ മാസങ്ങളായി തങ്ങള്‍ ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും വേറെ വെറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. എല്ലാ പുസ്തകങ്ങളും മുഴുവനായി വായിക്കാനാവണമെന്നില്ല, അതിനു കാരണം ചിലപ്പോള്‍ പുസ്തകം മോശമായതു കൊണ്ടായിരിക്കില്ല.

വായിച്ചവസാനിപ്പിക്കാൻ കഴിയാത്തതിനാലാകാം, ചിലതെല്ലാം പൂർത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത്. പകരം വെക്കാനില്ലാത്ത ഓര്‍മകള്‍ തന്നതിനും എല്ലായിപ്പോഴും തനിക്ക് പ്രചോദനം നല്‍കിയതിനും രോഹിതിന് നന്ദി, തുടര്‍ന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും എന്നാണ് താരം ഇൻസ്റ്റയിൽ കുറിച്ചത്.

Leave a Reply