You are currently viewing സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന…

സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന…

സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന

അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നു വന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. വളരെ മനോഹരമായയാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെ ചെയ്ത ഓരോ കഥാപാത്രങ്ങളെയും താരം സമീപിച്ചത് എന്നതു കൊണ്ടു തന്നെയാണ് താരത്തിന്റെ പോസ്റ്റുകളും അഭിമുഖങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നത്. ഏതുതരത്തിലുള്ള ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് എന്ന് അഭിപ്രായപ്പെടാൻ ഒരുപാട് ആരാധകർ താരത്തിനുണ്ട് അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്ക് തന്നെ വളരെ കൂടുതൽ കാഴ്ചക്കാരെ നേടിയെടുക്കാൻ ഓരോ പോസ്റ്റുകൾക്കും സാധിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറലാവുകയാണ് സിനിമ അഭിനയ ജീവിതത്തെ കുറിച്ചാണ് താരം പറയുന്നത്. അഭിയ ജീവിതത്തിന് നല്ല വശങ്ങളോടൊപ്പം തന്നെ മോശ വശങ്ങളും ഉണ്ടെന്നാണ് താരം പറയുന്നത്. നിങ്ങൾ അഭിയേതാവ് ആകുവാൻ വേണ്ടി ആഗ്രഹിച്ചു അതിന് വേണ്ടി ഒരുങ്ങി നിൽക്കുന്ന ആളുകൾ ആണെങ്കിൽ അത് മറ്റൊരു താരത്തിന്റെ അഭിനയം കണ്ടുകൊണ്ടുള്ള ഇഷ്ടം കൊണ്ടാവരുത് എന്ന് താരം പറയുന്നുണ്ട്. ഓരോ തൊഴിലിനും മോശം വശങ്ങളും നല്ല വശങ്ങളും ഉണ്ട് എന്ന് മനസ്സിലാക്കണം എന്നാണ് താരം ഉദ്ദേശിക്കുന്നത്.

അയാളുടെ നല്ല വശങ്ങൾ മാത്രം നോക്കിക്കൊണ്ട് സിനിമ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കരുത് എന്നുമാണ് താരം പറയുന്നത്. താരം ഇങ്ങനെ പറയാനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ പല കാര്യത്തിനും നമ്മൾ അറിയാതെ തന്നെ വഴങ്ങി കൊടുക്കേണ്ടി വരും എന്നും അതുപോലെ തന്നെ പേഴ്സണലി പൊരുത്തപ്പെടാത്ത കാര്യങ്ങൾ പലതും നമ്മൾ സിനിമക്ക് വേണ്ടി ചെയേണ്ടി വരും എന്നുമാണ് താരം പറയുന്നത്. പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ സിനിമയിലേക്ക് വരുന്നവരുടെ നന്മക്ക് വേണ്ടി പറഞ്ഞു വെക്കാറുണ്ട്.

2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിലും സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തമിഴിലും അരങ്ങേറി. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് വളരെ പെട്ടന്ന് തന്നെ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം

Leave a Reply