You are currently viewing ഈ സിനിമ റിലീസാകരുതേ എന്ന് ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു; സൂപ്പര്‍ ഹിറ്റ് സിനിമയെപ്പറ്റി കൊങ്കണ

ഈ സിനിമ റിലീസാകരുതേ എന്ന് ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു; സൂപ്പര്‍ ഹിറ്റ് സിനിമയെപ്പറ്റി കൊങ്കണ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കൊങ്കണ സെൻ ശർമ്മ. താരം പ്രധാനമായും ഹിന്ദി , ബംഗാളി സിനിമകളിൽ പ്രവർത്തിക്കുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും മൂന്ന് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട് . ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമായ അപർണ സെന്നിന്റെ മകൾ എന്ന നിലയിലും താരം അറിയപ്പെടുന്നു.

അമ്മ സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് അയ്യർ എന്ന ഇംഗ്ലീഷ് ഭാഷാ ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു , അത് താരത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു . പേജ് 3 എന്ന ചിത്രത്തിലൂടെ താരം ഹിന്ദി സിനിമയിലേക്ക് കടന്നുവന്നു. കൂടാതെ ഓംകാര, ലൈഫ് ഇൻ എ… മെട്രോ എന്നീ സിനിമകളിലെയും അഭിനയത്തിന് മികച്ച സഹനടിക്കുള്ള തുടർച്ചയായി രണ്ട് ഫിലിം ഫെയർ അവാർഡുകൾ താരം നേടി.

മുഖ്യധാരാ സിനിമകളിൽ ജോലി ചെയ്യുന്നതിനൊപ്പം സ്വതന്ത്ര സിനിമകളിലെ പ്രവർത്തനത്തിലൂടെയാണ് താരം പ്രധാനമായും അറിയപ്പെടുന്നത്. ഇന്ദിര എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ബംഗാളി ത്രില്ലർ ഏക് ജെ ആച്ചേ കന്യ എന്ന ചിത്രത്തിലാണ് മുതിർന്നയാളായി തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്.

ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. സുബ്രത സെന്‍ ആണ് എനിക്ക് ആ സിനിമ ഓഫര്‍ ചെയ്യുന്നത് എന്നും സിനിമ വിജയിക്കുകയും ചെയ്തു എന്നും അഥൊരു ബംഗാളി ത്രില്ലര്‍ സിനിമയായിരുന്നു എന്നുമാണ് താരം പറഞ്ഞു തുടങ്ങിയത്. മുതിര്‍ന്ന വ്യക്തിയുമായി പ്രണയത്തിലാകുന്ന കൗമാരക്കാരിയുടെ കഥ പറയുന്ന സിനിമ അല്‍പ്പം സെന്‍സേഷണലായ സിനിമയാണ് എന്നും താരം പറയുകയുണ്ടായി.

നെഗറ്റീവ് കഥാപാത്രങ്ങളും ആ മുതിര്‍ന്ന പുരുഷനെ പിന്തുടരുന്നതുമൊക്കെ സിനിമയിലുണ്ടായിരുന്നു. ഞാനിതൊക്കെ മോശമായാണ് കണ്ടത്. ഇവിടെ നമ്മള്‍ സര്‍റിയലിസത്തെക്കുറിച്ചൊക്കെ സെമിനാര്‍ നടത്തുന്ന കാലം ആയിരുന്നു എന്നും ഞാന്‍ കൊല്‍ക്കത്തയിലായിരുന്നു. അതൊരു വാണിജ്യ സിനിമയായിരുന്നു കൊല്‍ക്കത്തയിലെ സ്റ്റുഡിയോയില്‍ വച്ച് കരച്ചില്‍ അടക്കിപ്പിടിച്ചു എന്നും താരം പറഞ്ഞു.

ഈ സിനിമ ഒരിക്കലും റിലീസാകരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍ എന്നും താരം കൂട്ടിച്ചേർത്തു. താന്‍ ചെയ്യുന്ന മണ്ടത്തരങ്ങള്‍ ആളുകള്‍ കാണുമോ എന്നതായിരുന്നു തന്നെ അന്ന് അലട്ടിയിരുന്ന കാര്യം എന്നും താരം പറഞ്ഞിരുന്നു. ഏക് ജെ അച്ഛേ കാന്യ എന്നാ സിനിമ യിൽ ബാംഗാളി താരം സബ്യാസാച്ചി ചക്രവര്‍ത്തിയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. സിനിമ വലിയ ഹിറ്റായിരുന്നു.

Leave a Reply