You are currently viewing പ്രായം പിന്നെപ്പിന്നെ പിറകോട്ടാണോ… നാൽപതുകളിലും ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം ലെന… വൈറൽ

പ്രായം പിന്നെപ്പിന്നെ പിറകോട്ടാണോ… നാൽപതുകളിലും ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം ലെന… വൈറൽ

മികച്ച അഭിനയം കൊണ്ട് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ലെന കുമാർ, ലെന അഭിലാഷ് എന്നെല്ലാം താരം അറിയപ്പെടുന്നുണ്ട്. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് താരം ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു.

മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ താരം മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് താരത്തിന് സിനിമയിൽ വഴിത്തിരിവുണ്ടായത്.

അതിലൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. പിന്നീട് സ്നേഹ വീട്, സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. വിദ്യാഭ്യാസ മേഖലയിൽ താരത്തിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. വിദൂര വിദ്യാഭ്യാസത്തിലൂടെ കൊമേർസിൽ താരം ബിരുദം നേടിയിട്ടുണ്ട്. പ്രജ്യോതി നികേതണിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് ആണ് രണ്ടാം ഭാവം എന്ന സിനിമയിൽ താരം അഭിനയിക്കുന്നത്.

രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. പിന്നീട് 2004 ൽ പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ താരം വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷ് സിനിമാ ലോകത്തെത്തുകയും ചെയ്തു. പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ തിരക്കഥയിലൂടെ താരം പ്രശസ്തനായി.

പക്ഷേ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ ഇരുവരും വിവാഹ ബന്ധം വേർപെടുതുകയാണ് ചെയ്തത്. പഠന സമയത് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന താരത്തെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്. അത് സിനിമയിലേക്കുള്ള വഴി ആയി. ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു.

ഇപ്പോൾ പുറത്തിറങ്ങുന്ന സിനിമകളിലൊന്നും താരത്തിന് വേഷം ഇല്ലാതിരിക്കാറില്ല എന്ന ഒരു അവസ്ഥയാണ് വന്നിരിക്കുന്നത്. താരം ചെയ്യാത്ത വേഷങ്ങളില്ല എന്ന് ആരാധകർ എപ്പോഴും അഭിപ്രായപ്പെടാറുണ്ട്. ഏതുതരം വേഷത്തിൽ ആണെങ്കിലും വളരെ മനോഹരമായാണ് താരം അത് കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗ് രംഗത്തും താരമിപ്പോൾ സജീവമായി പ്രവർത്തിച്ചു വരികയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഈ അടുത്ത് താരം പങ്കുവെക്കുകയുണ്ടായി.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. പ്രായം പിന്നേപ്പിന്നെ പുറകോട്ട് ആണോ എന്നാണ് ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്നത്. കാരണം 40 പിന്നിട്ട താരത്തിന്റെ ഫോട്ടോകൾക്ക് ഇപ്പോഴും ക്യൂട്ട് ലുക്ക് ആണ്. വളരെ വളരെ പെട്ടെന്ന് തന്നെ പുതിയ ഫോട്ടോകൾ ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകാൻ കാരണം അത് തന്നെയാണ്. എന്തായാലും മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply