You are currently viewing വ്യക്തി ജീവിതം ക്യാമറ വെച്ച് നിങ്ങളെ കാണിക്കാൻ പറ്റൂല്ല.. കാര്യമറിയാതെയാണ് ട്രോള്ളുന്നത്..

വ്യക്തി ജീവിതം ക്യാമറ വെച്ച് നിങ്ങളെ കാണിക്കാൻ പറ്റൂല്ല.. കാര്യമറിയാതെയാണ് ട്രോള്ളുന്നത്..

കാന്താര കണ്ടില്ലെന്ന് പറഞ്ഞതിന് ട്രോളുകള്‍… ഒടുവില്‍ മറുപടിയുമായി രശ്മിക

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ സിനിമ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ചു കഴിവു തെളിയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചത്. ദേശീയ ക്രഷ് എന്ന നിലയിലാണ് താരമിപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്.

കന്നഡ തെലുങ്ക് ഹിന്ദി തമിഴ് എന്നീ നാലു ഭാഷകളിലും അഭിനയിച്ച് ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ നേടിയെടുത്ത സ്ഥാനം ചെറുതല്ല. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്.

സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. താരത്തിനെതിരെ ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോൾ കാന്താരാ സിനിമയിൽ കണ്ടില്ല എന്ന് പറഞ്ഞുകൊണ്ടുള്ള വിമർശനങ്ങളാണ് ഇപ്പോൾ നടക്കുന്നത് ആ വിഷയത്തിൽ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. ഓരോരുത്തരുടെയും വ്യക്തിജീവിതം നടക്കുന്നത് ആർക്കും അറിയില്ല എന്നാണ് താരം പറഞ്ഞതിന്റെ ചുരുക്കം.

സിനിമ റിലീസ് ചെയ്ത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് എന്നോട് കണ്ടോ എന്ന് ചോദിച്ചത് അപ്പോൾ എനിക്ക് സത്യം പറയാതിരിക്കാൻ കഴിഞ്ഞില്ല എന്നും ആ സമയത്തേക്ക് എനിക്ക് കാണാൻ അവസരം ഒത്തിരുന്നില്ല എന്നുമാണ് താരം വെളിപ്പെടുത്തിയത്. ഇപ്പോൾ ഞാൻ സിനിമ കാണുകയും ടീമിന് സന്ദേശം അയക്കുകയും ചെയ്തിരുന്നു. സന്ദേശം കണ്ട് അവർ നന്ദിയും പറഞ്ഞു എന്ന് താരം വെളിപ്പെടുത്തി. ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുന്നില്ല എന്നും ഞങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ക്യാമറ വെച്ചിട്ട് അത് കാണിക്കാൻ ഞങ്ങൾക്ക് കഴിയില്ല എന്നും താരം കൂട്ടിച്ചേർത്തു.

തന്‍റെ വ്യക്തിജീവിതത്തെ ആളുകള്‍ എന്ത് കരുതുന്നു എന്നത് തനിക്ക് പ്രശ്നമല്ല എന്നും പ്രോജക്റ്റുകളെ സംബന്ധിച്ചും, പ്രഫഷണല്‍ ലൈഫ് സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്നും താരം പറഞ്ഞു. കന്നഡ സിനിമയിൽ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്. അതിനെതിരെ താരം പറഞ്ഞത് ഒരു നിർമ്മാതാവും കന്നഡ സിനിമ മേഖലയിൽ നിന്ന് എന്നെ വിലക്കിയിട്ടില്ല എന്നാണ്.

Leave a Reply